എം.എ റസാഖ് മാസ്റ്ററു പൊതുപര്യടനത്തിന് പ്രൗഢോജ്വല തുടക്കം
ഒളവണ്ണ: കുന്ദമംഗലം നിയോജക മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം.എ റസാഖ് മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പൊതുപര്യടനത്തിന് പ്രൗഢോജ്വല തുടക്കം.
പര്യടനം ആരംഭിക്കുന്ന ഒളവണ്ണ പഞ്ചായത്തിലെ ഒടുമ്പ്രയിലേക്ക് സ്ഥാനാർഥിക്കൊപ്പം മുസ്‌ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ കൂടി എത്തിയതോടെ പൊതുപര്യടനത്തിന്റെ ആദ്യ ദിനത്തിന് ആവേശകരമായ തുടക്കമായി.
ഒളവണ്ണ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്ക് ഉജ്ജ്വല സ്വീകരണം ലഭിച്ചു. വഴിയോരങ്ങളിൽ സ്ത്രീകളും കുട്ടികളും അടങ്ങിയ വലിയ സംഘം സ്ഥാനാർത്ഥിയെ വരവേൽക്കാൻ എത്തിയിരുന്നു.ബാൻ്റ് വാദ്യങ്ങളുടെയും മറ്റും അകമ്പടിയോടെ ഓരോ സ്വീകരണ കേന്ദ്രത്തിലേക്കും സ്ഥാനാർത്ഥിയെ ആനയിച്ചു.
രാവിലെ ഒടുമ്പ്ര അങ്ങാടിയിൽ വച്ച് പൊതുപര്യടനത്തിന്റെ ഉദ്ഘാടനം ഇ.ടി മുഹമ്മദ് ബഷീർ എംപി നിർവ്വഹിച്ചു....
Tags:
Perumanna News



