മനസ്സാണ് മനുഷ്യൻ
ജീവിതമെന്നത് എവിടെ നിന്നോ തുടങ്ങി എങ്ങോട്ടോ അവസാനിക്കുന്ന ഒരു നീണ്ട യാത്രയാണ്.
ഈ യാത്രയ്ക്കിടയിൽ അപരിചിതരായ നമ്മൾ പരസ്പരം കണ്ടുമുട്ടുന്നു; ഒരു നിമിത്തം പോലെ. ഇവിടെ ആർക്കും കൃത്യമായ ഉത്തരങ്ങളില്ല. പക്ഷേ, ഈ യാത്രയിൽ നമ്മളെ 'വലിയവരോ' 'ചെറിയവരോ' ആയി മാറ്റുന്നത് കയ്യിലുള്ള സമ്പത്തല്ല, മറിച്ച് നമ്മുടെ മനസ്സിന്റെ വലിപ്പമാണ്.
സ്നേഹം പോലും വെറും പ്രകടനം മാത്രമായി മാറുന്ന ഈ കപടലോകത്ത്, നമ്മുടെ സംസ്കാരവും പെരുമാറ്റവുമാണ് യഥാർത്ഥ വ്യക്തിത്വത്തിന്റെ അടയാളങ്ങൾ. നല്ല ചിന്തകൾ കൊണ്ട് മറ്റുള്ളവരുടെ ഉള്ളിൽ ഇടം നേടാൻ കഴിയുന്നവനാണ് യഥാർത്ഥത്തിൽ വലിയവൻ. മറ്റുള്ളവരോടുള്ള നമ്മുടെ കാഴ്ചപ്പാടിലും വാക്കിലുമാണ് നമ്മുടെ ഗുണം തെളിയേണ്ടത്. ജീവിതം ഒരു നിയോഗമാണ്, ആ വഴിയിൽ നന്മകൾ ബാക്കിവെച്ച് നമുക്ക് മുന്നോട്ട് നീങ്ങാം.
സ്നേഹത്തോടെ,
ആമിന ജിജു
മാനേജിങ് ഡയറക്ടർ
ട്രൂ ലൈവ് ഓൺലൈൻ മീഡിയ
Tags:
Articles
