ആവേശം അലതല്ലി എം.എ റസാഖ് മാസ്റ്ററുടെ പഞ്ചായത്ത് തല തെരഞ്ഞെടുപ്പ്
കൺവെൻഷനുകൾ
പെരുവയൽ: നോമിനേഷന്‍ നല്‍കിയതിന് പിന്നാലെ നടന്ന വിവിധ പഞ്ചായത്തുകളിലായി നടന്ന കുന്ദമംഗലം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എ റസാഖ് മാസ്റ്ററുടെ തെരഞ്ഞെടുപ്പ്
കൺവെൻഷനുകൾ
ആവേശോജ്ജ്വലമായി
പെരുവയൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ്
കൺവെൻഷൻ
മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു.
കുന്ദമംഗലം പഞ്ചായത്ത് കണ്വന്ഷൻ ഡോ. എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
രാവിലെ മാവൂർ പഞ്ചായത്തിലെ വിവിധ മേഖലകളിലായി വോട്ടഭ്യര്‍ഥിച്ചെയത്തിയ എം.എ റസാഖ് മാഷെ ആവേശത്തോടെയാണ് പ്രവർത്തകർ എതിരേറ്റത്. നേരത്തെ മണ്ഡലം കണ്വന്ഷൻ സമയത്ത് മാവൂരിൽ പ്രവര്‍ത്തകര്‍ തീര്‍ത്ത ആവേശപ്രകടനത്തിന്റെ ബാക്കി അലയൊലികളാണ് പഞ്ചായത്ത് സംഗമങ്ങളളിൽ കണ്ടത്.
പെരുവയൽ, കുന്ദമംഗലം, ചാത്തമംഗലം, ഒളവണ്ണ പഞ്ചായത്തുകളിലാണ് ഉച്ചകഴിഞ്ഞ് സ്ഥാനാര്‍ഥി പര്യടനം നടത്തിയത്.
മീനച്ചൂടിലും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. സ്ഥാനാര്‍ഥിയെ മുദ്രാവാക്യം മുഴക്കിയും ഷാള്‍ അണിയിച്ചുമാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. എം.എ റസാഖ് മാഷിനൊപ്പം ഫോട്ടോയെടുക്കാനും നിരവധിപേരെത്തി.
വിവിധയിടങ്ങളിലായി യുഡിഎഫ് നേതാക്കൾ സ്ഥാനാര്‍ഥി എം.എ റസാഖ് മാസ്റ്ററെ അനുഗമിച്ചു.
Tags:
Mavoor News



