മുക്കത്ത് യാത്രക്കാർക്കായി നോമ്പുതുറ; രണ്ടാം ദിന പരിപാടി ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
മുക്കം: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മുക്കം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "യാത്രക്കാർക്കായുള്ള നോമ്പുതുറ 2026" രണ്ടാം ദിവസത്തിലേക്ക്. പദ്ധതിയുടെ രണ്ടാം ദിന ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവ്വഹിച്ചു.
നോമ്പ് സമയത്ത് വീടുകളിലെത്താൻ സാധിക്കാത്ത ദൂരയാത്രക്കാർക്കും വഴിയാത്രക്കാർക്കും ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. 14 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഈ സേവനപ്രവർത്തനം ഇന്നും ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും മാതൃകയായി തുടരുകയാണ്.
ചടങ്ങിൽ യൂത്ത് വിംഗ് ഭാരവാഹികളും വ്യാപാരി പ്രമുഖരും പങ്കെടുത്തു. യാത്രക്കാർക്കായി വിപുലമായ സൗകര്യങ്ങളാണ് മുക്കത്ത് ഒരുക്കിയിരിക്കുന്നത്. വരും ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ മുക്കം കേന്ദ്രീകരിച്ച് നോമ്പുതുറ വിതരണം തുടരുമെന്ന് സംഘാടകർ അറിയിച്ചു
Tags:
Mavoor News


