കേരളത്തെ ഇടതു സർക്കാർ
ബഹുദൂരം പിറകോട്ട് വലിച്ചു:
സാദിഖലി ശിഹാബ് തങ്ങൾ.
നാദാപുരം: ഒരു പതിറ്റാണ്ടായി കേരളത്തെ കട്ട് മുടിച്ചു ഭരിക്കുന്ന പിണറായി സർക്കാറിനെ താഴെ ഇറക്കാൻ ജനം കാത്തിരിക്കുക യാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. നാദാപുരം നിയോജകമണ്ഡലം ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി കെ എം അഭിജിത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ. നാട്ടിൽ നിലനിൽക്കുന്ന മാനവ സഹോദര്യ ത്തിന് വിള്ളൽ വീഴ്ത്തുന്ന ശക്തികൾക്ക് പരോക്ഷ പിന്തുണ നൽകുന്ന ഇടതു സർക്കാരിന് എതിരായ വിധിയെഴുത്ത് ആയിരിക്കും ഈ തിരഞ്ഞെടുപ്പ്. കേരളത്തിൽ കഴിഞ്ഞ പത്തു വർഷമായി ഈ സർക്കാർ എല്ലാ മേഖലകളിലും തികഞ്ഞ പരാജയമാണ്. പത്തു വർഷം മുമ്പ് യു ഡി എഫ് ഭരണ കാലത്ത് ലോകത്തിനു മാതൃകയായ
പല പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ, ഈ പദ്ധതികൾ പോലും ഇടതു സർക്കാർ അട്ടിമറിച്ചു. വിദ്യാർഥികൾ ഉന്നത പഠനത്തിന് മറ്റു സംസ്ഥാനങ്ങളിൽ പോകേണ്ട ഗതികേടാണുള്ളത്. യുവാക്കൾ തൊഴിൽ തേടി പോകുന്നതും വിദേശ രാജ്യങ്ങളിൽ ആണ്. കേരളത്തിന്റെ വീണ്ടെടുപ്പിന് വേണ്ടിയുള്ള ഒരു വലിയ പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്. മെയ് നാലിനു ഫലം വരുന്നതോടെ യഥാർത്ഥ കേരള സ്റ്റോറി എന്തെന്ന് ജനം അറിയും. നാദാപുരം മണ്ഡലത്തിൽ ഇത്തവണ യുവത്വത്തിന്റെ പ്രസരിപ്പുള്ള ഒരു സ്ഥാനാർഥിയെയാണ് യു ഡി എഫ് രംഗത്ത് ഇറക്കിയത്. നമ്മുടെയൊക്കെ മനസ്സുകളിൽ ഇന്നും ഒളിമങ്ങാത്ത ഓർമ്മയായി നിൽക്കുന്ന മഹാനായ സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ജന്മനാട്ടിൽ നിന്ന്
വിദ്യാർത്ഥി - യുവജന രാഷ്ട്രീയ ത്തിലൂടെ നാടിന്റെ മനസ്സ് തൊട്ടറിഞ്ഞ അഭിജിത്തിനെ നാദാപുരത്തുകാർ ഏറ്റെടുത്തു കഴിഞ്ഞതായി തങ്ങൾ വ്യക്തമാക്കി. നാദാപുരം സുഡിയോ പരിസരത്ത് വിശാലമായ ഗ്രൗണ്ടിൽ നടന്ന കൺവെൻഷനിൽ വിവിധ പഞ്ചായത്തുകളിൽ നിന്നായി ആയിരക്കണക്കിന് യുഡിഎഫ് പ്രവർത്തകരാണ് ഒഴുകിയെത്തിയത്.
യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. കൺവീനർ
അഡ്വ. എ സജീവൻ സ്വാഗതം പറഞ്ഞു. ഷാഫി പറമ്പിൽ എം പി
മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ, ദേശീയ സെക്രട്ടറി
സി കെ സുബൈർ, യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, കോൺഗ്രസ് നേതാവ് കെ സി അബു, കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി എം ജോർജ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം, മുഹമ്മദ് ബംഗ്ലത്ത്, എം പി ജാഫർ മാസ്റ്റർ,
എം പി സൂപ്പി, മോഹനൻ പാറക്കടവ്, ജമാൽ കോരങ്കോട്ട്, കെ പി രാജൻ, വയലോളി അബ്ദുള്ള, വി പി കുഞ്ഞബ്ദുള്ള മാസ്റ്റർ, ആന്റണി ഈരൂരി, കെ ടി ജെയിംസ്, ആവോലം രാധാകൃഷ്ണൻ, കോരങ്കോട്ട് മൊയ്തു, പി കെ ഹബീബ്, വി വി മുഹമ്മദലി, എം കെ അഷ്‌റഫ്, അഡ്വ. കെ എം രഘുനാഥ്, സഫീറ മൂന്നാംകുനി, വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, സന്ധ്യ കരണ്ടോട്, എ ആമിന ടീച്ചർ, സി കെ നാസർ, വി അബ്ദുൽ ജലീൽ, മുഹ്സിൻ വളപ്പിൽ, അഖില മര്യാട്ട് തുടങ്ങിയവർ സംസാരിച്ചു.
പടം ഉണ്ട്
Tags:
Kozhikode News
