Trending

സെക്യൂരിറ്റിക്കാരന്റെ മുക്കാൽ ലക്ഷം രൂപ അടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ പിടിയിൽ

സെക്യൂരിറ്റിക്കാരന്റെ മുക്കാൽ ലക്ഷം രൂപ അടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ പിടിയിൽ


ഫ്രാൻസിസ് റോഡിലെ സ്വാകാര്യ ഇലക്ട്രിക്കൽസ് ഗോഡൗൺ സെക്യുരിറ്റിയുടെ 80000/- ത്തോളം രൂപയും മറ്റു രേഖകളുമടങ്ങിയ ബേഗ് മോഷ്ടിച്ച ഫറോക് വെസ്റ്റ് നെല്ലൂർ സ്വദേശി വരയൻ മനോജ് എന്ന മനോജ് കുമാറി(60) നെയാണ് ജില്ലാ പോലീസ് മേധാവി G.ജയ്‌ദേവ് IPS ൻറെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ ACP പ്രമോദൻറെ നേതൃത്വത്തിൽ ചെമ്മങ്ങാട് സബ്ബ് ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ചേർന്ന് പിടി കൂടിയത്.

ജനുവരി 27 നാണ് കേസിനാസ്പദമായ സംഭവം.പകൽസമയം ഇലക്ടിക്കൽസിൽ സെയിൽസ്മാനായി ഡ്യൂട്ടി ചെയ്തു രാത്രി അവരുടെതന്നെ ഗോഡൗണിൽ സെക്യൂരിറ്റിയായി ജോലി ചെയ്തുവരുന്ന വിലങ്ങാട്സ്വദേശിയുടെ ബാഗാണ് കവർന്നത്.സെയിൽസ് ഡ്യൂട്ടികഴിഞ്ഞ് കുളിച്ച് തിരിച്ചു വന്നപ്പോഴേക്കും പ്രതി അകത്ത് കയറി ബാഗ് കൈക്കലാക്കി കടന്നു കളഞ്ഞിരുന്നു.

സിസിടിവി ദൃശ്യങ്ങളും മറ്റു ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ സിറ്റി ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ്  പ്രതി യിലേക്കെത്തിയത്.മോഷണം നടത്തിയ പണം തീരുന്നത് വരെ പല ജില്ലകളിലായി കറങ്ങി നടന്ന പ്രതി തിരിച്ച് കോഴിക്കോട് എത്തിയെന്ന് ക്രൈം സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.ആർടിസ്റ്റാണെന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിച്ചാണ് സാധാരണയായി  ഇയാൾ മോഷണം  നടത്താറുള്ളത്.

ഇയാൾക്ക് കോഴിക്കോട് നടക്കാവ്,കസബ,ടൗൺ,മെഡിക്കൽ കോളേജ് എന്നീ സ്റ്റേഷനുകളിലും,തൃശൂർ റെയിൽവേ പോലീസ് സ്റ്റേഷനിലും മോഷണ കേസുകളുണ്ട്.
പരാതിക്കാരൻ്റെ  വാച്ച്  പ്രതിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. മറ്റു രേഖകൾ കണ്ടെടുക്കുന്നതി നായി പ്രതിയെ കസ്റ്റഡിയിൽ  വാങ്ങുമെന്ന് പോലീസ് അറിയിച്ചു.

അന്വേഷണ സംഘത്തിൽ എസ്.ഐ മാരായ ബാബു.യു.കെ,സുരേഷ്.N,എ.എസ്.ഐ ബിജു.എം SCPOമാരായ അരുൺ.K,രജ്ഞിത്ത്, ക്രൈം സ്ക്വാഡ് അംഗങ്ങളായ അബ്‌ദുഹ്മാൻ,ഹാദിൽ കുന്നുമ്മൽ, അനീഷ് മൂസേൻ വീട്,ഷാഫി പറമ്പത്ത്,ഷഹീർ പെരുമണ്ണ,ജിനേഷ് ചൂലൂർ,രാകേഷ് ചൈതന്യം,എന്നിവരായിരുന്നുണ്ടായിരുന്നത്.

Post a Comment

Previous Post Next Post