കുന്ദമംഗലത്തെ ഇളക്കിമറിച്ച് യുഡിഎഫിന്റെ മെഗാ റോഡ് ഷോ.
കുന്ദമംഗലം:
കുന്ദമംഗലം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം.എ റസാഖ് മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള മെഗാ റോഡ് ഷോ കുന്ദമംഗലം പഞ്ചായത്തിലെ പടനിലത്ത് നിന്നും ആരംഭിച്ചപ്പോൾ. കോഴിക്കോടിന്റെ ജനപ്രീയ എംപി എംകെ രാഘവനും പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും ചേർന്ന് നേതൃത്വം നൽകിയ റോഡ് ഷോയിൽ വൻ ജനാവലിയാണ്. തിങ്കളാഴ്ച വൈകീട്ട് 5 മണിയോടെ പടനിലം മുതൽ കാരന്തൂർ വരെയാണ് ആദ്യ റോഡ് ഷോ.മണ്ഡലത്തെ ഇളക്കിമറിക്കുന്ന രീതിയിൽ കോഴിക്കോടിന്റെ ജനപ്രിയ എംപി എംകെ രാഘവന്റെയും റോഡ് ഷോയെ തുടർന്ന് യുവജന നായകൻ ഷാഫി പറമ്പിൽ എം.പിയുടെയും മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസും നേതൃത്വം നൽകുന്ന മറ്റൊരു മെഗാ റോഡ് ഷോ കൂടി കുന്ദമംഗലം മണ്ഡലത്തിൽ നടക്കും യുവജന നായകൻ ഷാഫി പറമ്പില്‍ എം.പിക്കും പികെ ഫിറോസിനും ഒപ്പമുള്ള റോഡ് ഷോ രാത്രി കുന്നത്തുപാലം മുതല്‍ കുറ്റിക്കാട്ടൂര്‍ വരെയാണ് നടക്കുക.
Tags:
kunnamangalam News
