Trending

കേരള മുസ്ലിം കോൺഫറൻസ് (മുസ്ലീം ഐക്യവേദി ) കൺവെൻഷനും മതേതര സംഗമവും ശനിയാഴ്ച

കേരള മുസ്ലിം കോൺഫറൻസ് (മുസ്ലീം ഐക്യവേദി ) കൺവെൻഷനും മതേതര സംഗമവും ശനിയാഴ്ച            


കേരള മുസ്ലീം കോൺഫറൻസ് (മുസ്ലീം ഐക്യവേദി ) പാലക്കാട് ജില്ലാ കൺവെൻഷനും 25ാംമതേതര സംഗമവും ശനിയാഴ്ച ഗവ: മോയൻ എൽ.പി. സ്കൂളിൽ ചേരും. വൈകുന്നേരം 4.30 മണിക്ക് ജില്ലാ കൗൺസിൽ യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. തുടർന്ന് 5.30 ന് കൂടുന്ന മതേതര കൺവെൻഷൻ വി.കെ. ശ്രീകണ്ഠൻ എം.പി. ഉൽഘാടനം ചെയ്യും. ജസ്റ്റീസ് ചേറ്റൂർ ശങ്കരൻ നായർ ആമുഖ പ്രഭാഷണവും ജില്ലാ ജഡ്ജ് (റിട്ട)പി. ഇന്ദിര മുഖ്യപ്രഭാഷണവും നടത്തും. തുടർന്ന് റംസാൻ വിട പറയുമ്പോൾ എന്ന വിഷയത്തെക്കുറിച്ച് കേരള നദ് വത്തുൽ മുജാഹിദ്ദിൻ സംസ്ഥാന ജന സെക്രട്ടറി പി.പി. ഉണ്ണീൻ കുട്ടി മൗലവി ഉൽഘാടന പ്രസംഗം നടത്തും. ജമാഅത്തുൽ ഉലമ ജന :സെക്രട്ടറി മൗലാന അൽ ഹാജ് ഉമ്മർ ഖത്താബ് , ഫാദർ ജോസഫ് ചിറ്റിലപ്പള്ളി, സ്വാമി നാരായണ ഭക്താനന്ദ എന്നിവർ വിഷയത്തിൽ പങ്കെടുക്ക് സംസാരിക്കും.                 നിർദ്ധനരായ 200 പേർക്കുള്ള പുതുവസ്ത്ര വിതരണത്തിൻ്റെ ഉൽഘാടനം ഡി.സി.സി. പ്രസിഡണ്ട് എതങ്കപ്പൻ നിർവ്വഹിക്കും.             കേരള സർക്കാറിൻ്റെ ഈ വർഷത്തെ കേരളത്തിലെ മികച്ച പ്രിൻസിപ്പൽ തഹസിൽദാർ പുരസ്കാരം നേടിയ പാലക്കാട് തഹസിൽദാർ എൻ. എൻ. മുഹമ്മദ് റാഫിയെ ചടങ്ങിൽ പൊന്നാട നൽകി ആദരിക്കുന്ന ചടങ്ങിൽ വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക - മതനേതാക്കൾ കൂടി പങ്കെടുക്കുമെന്ന് കേരള മുസ്ലീം കോൺഫറൻസ് ജനറൽ കൺവീനർ എ.കെ. സുൽത്താൻ അറിയിച്ചു.                    മനുഷ്യരെല്ലാം ഒന്നാണെന്നും ഒരമ്മ പെറ്റ മക്കളെപ്പോലെ ഒന്നിച്ച് കഴിയേണ്ടവരാണെന്നും ഇസ്ലാമിന് തീവ്രവാദവും ഭീകരവാദവും അന്യമാണെന്നും ഐക്യത്തിൻ്റേയും സ്നേഹത്തിൻ്റെയും ബഹുസ്വരതയുടേയും സന്ദേശമാണ് ഈ റംസാൻ മതേതര സംഗമത്തിലൂടെ വെളിപ്പെടുത്തുന്നതെന്നും ഭാരവാഹികളായ ചെയർമാൻ എ ജബ്ബാർ അലി ജനറൽ കൺവീനർ എ.കെ. സുൽത്താൻ ഖജാൻജി ജെ. ബഷീർ അഹമ്മദ് എന്നിവർ അറിയിച്ചു.                        എ.കെ. സുൽത്താൻ 94476 21686

Post a Comment

Previous Post Next Post