തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
കൂരാച്ചുണ്ട് : പഞ്ചായത്ത് 78, 79, 80 ബൂത്തുകളുടെ യു.ഡി.എഫ്
തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ആർ.ഷെഹീൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ജോസ് വെളിയത്ത് അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് കൺവീനർ ഒ.കെ.അമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജു കാരക്കട, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് വിഎസ് ഹമീദ്, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് ചൊറുക്കാവിൽ, വിൻസി തോമസ്, സരീഷ് ഹരിദാസ്, ബൂത്ത് പ്രസിഡന്റുമാരായ സണ്ണി പാരഡൈസ്, ബെസ്‌ലിൻ മഠത്തിനാൽ, സ്വപ്നകുമാർ അമ്പയത്തൊടി, ജ്യോതിഷ് രാരപ്പൻകണ്ടി എന്നിവർ സംസാരിച്ചു.
Tags:
Kozhikode News
