Trending

അഞ്ജന ദാസിന് ജന്മനാടിന്റെ അഭിനന്ദനം

അഞ്ജന ദാസിന് ജന്മനാടിന്റെ അഭിനന്ദനം


പതിനൊന്നാം റാങ്കോടെ തദ്ദേശ സ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടറായി നിയമനം ലഭിച്ച കരിയാത്തുംപാറ സ്വദേശി അഞ്ജന ദാസ് തച്ചിനാട്ടിനെ വാർഡ് മെമ്പർ ജോസ് വെളിയത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ബ്ലോക്ക്‌ മെമ്പർ അരുൺ ജോസ് ഉദ്ഘാടനം ചെയ്തു. ജോസ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ മുഖ്യാതിഥിയായിരുന്നു.

UDYF ചെയർമാൻ സന്ദീപ് കളപ്പുരക്കൽ, യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് നിഖിൽ വെളിയത്ത്, ഷിബിന, മാനസ് പാണ്ടമാന, റെജി, ശിവൻ, അമലു തലയിണകണ്ടത്തിൽ, സിമി വല്ലൂർ, ഇന്ദിര മുരളി, മഞ്ജു തലയിണകണ്ടത്തിൽ, മഞ്ജു സോമൻ, മേരി തലയിണകണ്ടത്തിൽ, സിബി വല്ലൂർ, രജിത എന്നിവർ സംസാരിച്ചു. 

കരിയാത്തുംപാറ 
മഞ്ഞമ്പ്രമലയിൽ ഹരിദാസ്- ശ്രീജ ദമ്പതികളുടെ മകളാണ് അഞ്ജന. തച്ചിനാട്ട് രാധാകൃഷ്ണന്റെയും ലീലയുടെയും മകൻ,  കക്കയത്ത് KSEB ജീനക്കാരനായ 
അരുണാണ് ഭർത്താവ്. 2 മക്കൾ.

Post a Comment

Previous Post Next Post