Trending

എന്റെ മുക്കം രക്തദാന സേനയും എം.വി.ആർ ഹോസ്പിറ്റലും സംയുക്തമായി രാത്രികാല ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

എന്റെ മുക്കം രക്തദാന സേനയും എം.വി.ആർ ഹോസ്പിറ്റലും സംയുക്തമായി രാത്രികാല ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

മുക്കം: എന്റെ മുക്കം
രക്തദാന സേനയും എം.വി.ആർ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ റംസാൻ സ്പെഷ്യൽ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.


റംസാൻ മാസത്തിൽ രക്തലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ മാതൃകാപരമായ പ്രവർത്തനം നടത്തിയത്.
​ക്യാമ്പിൽ അൻപതോളം ആളുകൾ പങ്കെടുക്കുകയും, അതിൽ പരിശോധനകൾക്ക് ശേഷം നാല്പതോളം പേർ രക്തം ദാനം ചെയ്യുകയും ചെയ്തു. ക്യാമ്പിന് ഷംസീർ മുക്കം, അനസ്, റഹീസ്, നന്ദകുമാർ, ഷംസു പുള്ളാവൂർ, നസിയ താമരശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.

രക്തദാന ക്യാമ്പിൽ പങ്കെടുത്തവർക്കായി പ്രത്യേക സ്നേഹസമ്മാനവും വിതരണം ചെയ്തു. മുക്കത്തെ ആസിഫിന്റെ 'മോബി പ്ലസ്' കിറ്റുകളാണ് രക്തദാതാക്കൾക്ക് സ്നേഹസമ്മാനമായി നൽകിയത്.

കല, കായിക, സാമൂഹിക, സാംസ്കാരിക, സന്നദ്ധ, ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായ 'എന്റെ മുക്കം' സന്നദ്ധ സേനയുടെ ഇത്തരം ഇടപെടലുകൾ നാട്ടുകാരുടെ വലിയ പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്.

Post a Comment

Previous Post Next Post