സൗദി എംബസിയുടെ ഇഫ്താർ സംഗമം മലബാർ കേമ്പസിൽ .
കോഴിക്കോട് :
സൗദി അറേബ്യൻ ഭരണാധികാരി സൽമാൻ രാജാവ് വിവിധ രാഷ്ട്രങ്ങളിൽ നടത്തുന്ന ഇഫ്താർ സംഗമങ്ങളുടെ ഭാഗമായി കോഴിക്കോട് നരിക്കുനി സലഫി ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള മലബാർ എജ്യുസിറ്റി കേമ്പസിൽ സ്നേഹ സംഗമം നടത്തി. ട്രസ്റ്റ് ഭാരവാഹികളും മലബാർ എജ്യുസിറ്റി പ്രവർത്തകരും പരിസര പ്രദേശങ്ങളിലെ മത സാംസ്കാരിക രംഗത്തെ പ്രമുഖരുമുൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ചെയർമാൻ ഡോ.ഹുസൈൻ മടവൂർ , ജനറൽ സെകട്ടറി വി.പി.അബ്ദുൽ ഖാദർ മാസ്റ്റർ, കെ. എൻ. എം സംസ്ഥാന സെക്രട്ടരി പാലത്ത് അബ്ദുറഹിമാൻ മദനി, പ്രോജക്ട് ഓഫീസർ അബ്ദുൽ ഗഫൂർ ഫാറൂഖി തുടങ്ങിയവർ സംസാരിച്ചു. സൗദി മതകാര്യവകുപ്പിൻ്റെയും ഡൽഹിയിലെ സൗദി എംബസിയുടെയും മേൽ നോട്ടത്തിലായിരുന്നു പരിപാടി. ലോക സമാധാനത്തിന്നും
ലോക രാഷ്ട്രങ്ങളുമായി സൗഹൃദം ശക്തിപ്പെടുത്തുന്നതിന്നും വേണ്ടി സൗദി അറേബ്യ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. ഇന്തോ സൗദി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഈ സൗഹൃദ സംഗമങ്ങൾ മൂലം സാധിക്കും.
ഗൾഫിൽ നിലനിൽക്കുന്ന യുദ്ധ സാഹചര്യം അവസാനിപ്പിക്കാൻ ആഗോള സമൂഹം അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:
Kozhikode News
