Trending

ജൈവ പച്ചക്കറി കൃഷി വിളവെടുത്തു.

ജൈവ പച്ചക്കറി കൃഷി വിളവെടുത്തു.


പെരുമണ്ണ : അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് ഉദ്ഘാടനം പെരുമണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.കെ റുഹൈമത്ത് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ടി.ബിജീഷ് അധ്യക്ഷത വഹിച്ചു. സ്കൂളിനടുത്തുള്ള 15 സെന്റ് ഭൂമിയിൽ ജൈവ രീതിയിൽ കൃഷി ചെയ്ത വെണ്ട, പയർ, വഴുതിന, മുളക്, തക്കാളി, ചീര,ചുരങ്ങ, പീച്ചിങ്ങ,മത്തൻ,പടവലം,തുടങ്ങിയവയാണ് വിളവെടുത്തത്. കൃഷി ചെയ്ത സാധനങ്ങൾ സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്ക് നൽകുകയാണ് ചെയ്യുന്നത്.ചടങ്ങിൽ കൃഷി ഓഫീസർ എം.അയിഷ അഥീന,സ്കൂൾ മാനേജർ ടി.എം ഷിറാസ്,പെരുമണ്ണ ഗ്രാമപഞ്ചായത്ത് മെമ്പർ മുതുമന നളിനി ടീച്ചർ, എം.പി.ടി.എ പ്രസിഡൻ്റ് എ. ധന്യ,എം.വി ജംഷീർ, എൻ.പി ഇബ്രാഹീം എ.പി.അബ്ന,എം.ഷീന,കെ.പി അഹമ്മദ് ഫൈസൽ,കെ.ഇമാമുദ്ദീൻ സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപിക പി.പി ഷീജ സ്വാഗതവും കാർഷിക ക്ലബ്ബ് കൺവീനർ ഐ.സൽമാൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post