മലയാളവേദിയുടെ 235-ാമത് പ്രതിമാസ കൂട്ടായ്മ സംഘടിപ്പിച്ചു
തിരുവനന്തപുരം: മലയാളവേദിയുടെ 235-ാമത് പ്രതിമാസ സാഹിത്യ ചർച്ചാ സംഗമം സമുചിതമായി ആഘോഷിച്ചു. പ്രശസ്ത എഴുത്തുകാരൻ ചന്ദ്രസേനൻ മിതൃമ്മലയുടെ 'കറുത്ത ചിറകുള്ള വെളിച്ചം' എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു ഇത്തവണത്തെ ചർച്ച സംഘടിപ്പിച്ചത്.
ശ്രീകണ്ഠൻ കല്ലമ്പലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജഗൽമോഹൻ പരവൂർ ഉദ്ഘാടനം ചെയ്തു. കവി ഓരനെല്ലൂർ ബാബു പുസ്തകാവതരണം നടത്തി. കൃതിയുടെ പ്രമേയത്തെയും ശൈലിയെയും കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്ക് അദ്ദേഹം നേതൃത്വം നൽകി.
തുടർന്ന് നടന്ന കഥ-കവിത അരങ്ങ് വേദിയിൽ നവ്യാനുഭവമായി. ഒയൂർ രാമചന്ദ്രൻ, ജ്യോതി ചെറുുന്നിയൂർ, വിനോദ് വിലങ്ങര, രേണുക കല്ലമ്പലം, പ്രസേനസിന്ധു, ഷീബാ ജോണി, ആറ്റിങ്ങൽ ശശി, മണികണ്ഠൻ നാവായിക്കുളം, വിജയൻ ചന്ദനമാല, മനോജ് നാവായിക്കുളം, പ്രഭാകരൻ നായർ തുടങ്ങിയവർ സ്വന്തം രചനകൾ അവതരിപ്പിച്ചു. സാഹിത്യപ്രേമികളുടെ സജീവ സാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി.
Tags:
Kerala News

