Trending

നവകേരള സൃഷ്ടിക്കായി ജനലക്ഷങ്ങൾ; കുന്നമംഗലത്തെ ആവേശക്കടലാക്കി എം വി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ

നവകേരള സൃഷ്ടിക്കായി ജനലക്ഷങ്ങൾ; കുന്നമംഗലത്തെ ആവേശക്കടലാക്കി എം വി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ


കുന്നമംഗലം
വർധിത ആവേശത്തോടെ ഒഴുകിയെത്തിയ ജനസാഗരം മുദ്രാവാക്യം മുഴക്കിയും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയെ കുന്നമംഗലം മണ്ഡലത്തിലെ സ്വീകരണ കേന്ദ്രമായ പുവ്വാട്ടുപറമ്പിലേക്ക് വരവേറ്റു. വികസിത നവകേരള സൃഷ്ടിയിൽ തങ്ങളും ഒപ്പമുണ്ടാവുമെന്ന പ്രഖ്യാപനമായിരുന്നു ജാഥാ സ്വീകരണം .സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിൻ്റെ കരുതൽ അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ സംഗമ വേദി കൂടിയായി മാറി


ആവേശകരമായ സ്വീകരണം .ഞായറാഴ്ച പകൽ നാലിനായിരുന്നു സ്വീകരണം .മൂന്നോടെ തന്നെ ജനങ്ങൾ പുവ്വാട്ടുപറമ്പിലേക്ക് ഒഴുകിയെത്താൻ തുടങ്ങി. വെടിക്കെട്ടോടെയാണ്  ജനനായകനെ വേദിയിലേക്കാനയിച്ചത്. വനിതാ ശിങ്കാരിമേളവും ബാൻ്റ് വാദ്യവും അകമ്പടിയായി. പുവ്വാട്ടുപറമ്പ് പെട്രോൾ പമ്പിന് സമീപത്ത് നിന്നും ജാഥാ ലീഡറെ ചുവന്ന ഷാൾ അണിയിച്ച് 5.40 ഓടെ സ്വീകരിച്ചു.  മൂന്നാം വരവിന് മുന്നൊരുക്കം എന്ന ബാനർ ഉയർത്തിയാണ് ജാഥയെ കുന്നമംഗലം മണ്ഡലം സ്വീകരിച്ചത്.  കണക്കിന് നൂറ് വളണ്ടിയർമാരുടെയും വൻ ജനക്കൂട്ടത്തിൻ്റെയും ഇടയിലൂടെ തുറന്ന ജീപ്പിൽ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു. പി ടി എ റഹീം എംഎൽഎ അധ്യക്ഷനായി . എം എൽ എ ഷാളണിയിച്ചും മെമെൻ്റോ ഉപഹാരമായി നൽകിയും എം വി ഗോവിന്ദനെ സ്വീകരിച്ചു .  പി കെ പ്രേമനാഥ് ജാഥാ ക്യാപ്റ്റനെ ഹാരമണിയിച്ചു . കാസിം ഇരിക്കൂർ, മാത്യു കുന്നപ്പള്ളി, പി എം സുരേഷ് ബാബു, പി വി ദിവാകരൻ, ബാബു ഗോപിനാഥ്  തുടങ്ങിയവർ സംസാരിച്ചു. 


ചടങ്ങിൽ കോൺഗ്രസിൻ്റെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട പാരഡിഗാനത്തിന് മറുപടി പ്രചാരണ ഗാനം തയ്യാറാക്കിയ എം പി അശോക് കുമാറിനും സംഘത്തിനും ജാഥാ ലീഡർ എം വി ഗോവിന്ദൻ ഉപഹാരം നൽകി. സംഘം ഗാനങ്ങൾ അവതരിപ്പിച്ചു.  സംഘാടക സമിതി കൺവീനർ പി ഷൈപു സ്വാഗതവും ചൂലൂർ നാരായണൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post