ചേരിക്കാപറമ്പ് ശ്മശാനം റോഡ് പ്രവൃത്തി പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു
പെരുവയൽ ഗ്രാമപഞ്ചായത്തിലെ ചേരിക്കാപറമ്പ് ശ്മശാനം റോഡ് പ്രവൃത്തി പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 19 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിൻ്റെ പ്രവൃത്തി നടത്തുന്നത്.
പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ.വി ജാഫർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രതീഷ് കുമാർ, ബി.കെ കുഞ്ഞഹമ്മദ്, എ.സി അജയ്, കുഞ്ഞിരായിൻ, സി.പി ഷറഫുദ്ദീൻ, രാമൻകുട്ടി, പി രഞ്ജിത്ത്, അബൂട്ടി ഇർഷാദ് എന്നിവർ സംസാരിച്ചു.
Tags:
Peruvayal News

