ഉള്ള്യേരിയിൽ രക്തദാന - മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; 45 പേർ രക്തം നൽകി
ഉള്ള്യേരി: ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും ചങ്ക്‌സ് കൂട്ടായ്മയും സംയുക്തമായി മുണ്ടോത്ത് എച്ച്. എം മദ്രസയിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിന്റെ (ബീച്ച് ആശുപത്രി) സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
ശ്രീ. സച്ചിൻദേവ് MLA ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഉള്ള്യേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബഷീർ ഇ.എം, ബിന്ദു കൊയ്‌ലോത്ത്, നിഷ സ്രാവണം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ക്യാമ്പിൽ സ്ത്രീകളടക്കം 45 പേർ സന്നദ്ധരായി മുന്നോട്ടുവന്ന് രക്തം നൽകി.
രക്തദാന ക്യാമ്പിനോടനുബന്ധിച്ച് എഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് പ്രവർത്തകരായ നാസർ മാഷ് ആയഞ്ചേരി, ഷരീഫ് ആഷിയാന, ഷാജി വെള്ളിമാടുകുന്ന്, ദിൽഷ മക്കാട്ട്, അരുൺ നമ്പിയാട്ടിയിൽ, അബ്ദുൽ ഖാദർ മുണ്ടോത്ത്, ബിജിത്ത് കാക്കഞ്ചേരി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
ഗവ. ജനറൽ ഹോസ്പിറ്റൽ ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർമാരായ ഡോ. മേരി ട്രീസ, ഡോ. അശ്വിനി, കൗൺസലർ അഞ്ചുഷ എന്നിവർ രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
Tags:
Kozhikode News


