പുറക്കാട്ടിരി: സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് ഉപ്പക്കും മകൾക്കും ദാരുണാന്ത്യം
പുറക്കാട്ടിരി വെള്ളിമാടുകുന്ന് എൻജിഒ ക്വട്ടേഴ്സിന് സമീപം സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഉപ്പക്കും മകൾക്കും ദാരുണാന്ത്യം. പുറക്കാട്ടിരി സ്വദേശി ഫാത്തിമ മഹൽ റാഫിയുടെയും മകൾ ഫാത്തിമ നേഹയുടെയും (19) ജീവൻ അപകടത്തിൽ നഷ്ടപ്പെട്ടു. ഫാത്തിമ നേഹ JDT കോളജിലെ വിദ്യാർത്ഥിനിയായിരുന്നു.
ഇന്ന് വൈകിട്ട് നടന്ന അപകടത്തിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞതായാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ പൊലീസ് കേസെടുത്ത്
അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Tags:
Kozhikode News
