Trending

സംസ്ഥാന എഡിഎസ് അവാർഡ് പെരുമണ്ണയിലേക്ക്; നഫീസ പി. മികച്ച അങ്കണവാടി വർക്കർ

സംസ്ഥാന എഡിഎസ് അവാർഡ് പെരുമണ്ണയിലേക്ക്; നഫീസ പി. മികച്ച അങ്കണവാടി വർക്കർ

പെരുമണ്ണ: 2024-25 വർഷത്തെ മികച്ച അങ്കണവാടി വർക്കർക്കുള്ള സംസ്ഥാന എഡിഎസ് (ADS) അവാർഡ് പെരുമണ്ണ ഗ്രാമപഞ്ചായത്തിന് അഭിമാനമായി നഫീസ പി. സ്വന്തമാക്കി. പഞ്ചായത്തിലെ അറത്തിൽ പറമ്പ് അങ്കണവാടിയിലെ വർക്കറാണ് നഫീസ.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വെച്ച് ആരോഗ്യ-വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് അവാർഡ് കൈമാറി. അങ്കണവാടി കേന്ദ്രത്തിന്റെ മികച്ച പ്രവർത്തനം, കുട്ടികളുടെയും ഗർഭിണികളുടെയും ആരോഗ്യ പരിരക്ഷയിൽ പുലർത്തുന്ന ജാഗ്രത, സാമൂഹിക ഇടപെടലുകൾ എന്നിവ പരിഗണിച്ചാണ് ഈ നേട്ടം.
​അറത്തിൽ പറമ്പ് മേഖലയിലെ ജനകീയ പങ്കാളിത്തത്തോടെ അങ്കണവാടിയെ മാതൃകാപരമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നഫീസ നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്. ഈ നേട്ടം പെരുമണ്ണ ഗ്രാമപഞ്ചായത്തിനും ഐ.സി.ഡി.എസ് (ICDS) വിഭാഗത്തിനും വലിയ അംഗീകാരമായി

Post a Comment

Previous Post Next Post