Trending

കുട്ടിക്കൂട്ടം സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

കുട്ടിക്കൂട്ടം സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.


പെരുമണ്ണ : അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കുട്ടിക്കൂട്ടം സഹവാസ ക്യാമ്പ് പ്രശസ്ത നാടക പ്രവർത്തകൻ ഷിബു മുത്താട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ടി.ബിജീഷ് അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബബിത വിനോദ് മുഖ്യാതിഥിയായി പങ്കെടുത്തു.വാർഡ് മെമ്പർ മുതുവന നളിനി ഉപഹാരങ്ങൾ വിതരണം ചെയ്തു.സ്കൂൾ പ്രധാനാധ്യാപിക പി.പി ഷീജ സ്വാഗതവും പി.ടി.എ ട്രഷറർ ഐ.സൽമാൻ നന്ദിയും പറഞ്ഞു.വിവിധ സെഷനുകളിലായി നടന്ന പരിപാടി വിദ്യാർത്ഥികൾക്ക് ആഹ്ലാദകരമായിരുന്നു.തിയേറ്റർ ഗെയിമിന് അധ്യാപകനും ട്രെയ്നറുമായ നിമേഷ് ചെറുവമ്പാത്ത് നേതൃത്വം നൽകി. ക്രിയേറ്റീവ് ഇംഗ്ലീഷ് എന്ന സെഷനിൽ സ്റ്റേറ്റ് കീ റിസോർസ് പേഴ്സൺ ഗിരീഷ് ചേളന്നൂരിൻ്റെ അവതരണം കുട്ടികളിൽ കൗതുകം ഉണർത്തി.അറിയപ്പെടുന്ന നാടൻപാട്ട് കലാകാരൻ രാഗേഷ്.പി നയിച്ച നാടൻപാട്ട് ശിൽപശാല ക്യാമ്പിൻ്റെ മാറ്റ് വർധിപ്പിച്ചു. കടലാസ് കഷ്ണങ്ങൾ വർണ്ണ പൂക്കളായി മാറിയ വിസ്മയലോകം സെഷന് സ്കൂൾ അധ്യാപിക ടി.കെ ബാസില ഹനാൻ ചുക്കാൻ പിടിച്ചു. ക്യാമ്പ് ഫയറോടെ സമാപിച്ച സഹവാസ ക്യാമ്പിന് പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. സിറാജുദ്ദീൻ,കെ.വി സുൽഫിക്കർ, എം.പി ബിജീഷ്,എം.വി ജംഷീർ,എ.ധന്യ,എ.പി അബ്ന,എം. ഷീന,കെ.പി ബിനിത, കെ.പി അഹമ്മദ് ഫൈസൽ, കെ.ഇമാമുദ്ദീൻ,പി.അശ്വനി,എം.വൃന്ദ, കെ.അൻസില ബാനു നേതൃത്വം നൽകി.

Post a Comment

Previous Post Next Post