Trending

ഈലാഫ് ഇഫ്താർ ടെൻ്റുകൾ പ്രവർത്തനമാരംഭിച്ചു.

ഈലാഫ് ഇഫ്താർ ടെൻ്റുകൾ പ്രവർത്തനമാരംഭിച്ചു.


കോഴിക്കോട്: ഐ.എസ്‌.എം നോമ്പുകാരായ യാത്രക്കാർക്ക് സംസ്ഥാന വ്യാപകമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഈലാഫ് ഇഫ്താർ ടെൻ്റിൻ്റെ കോഴിക്കോട് സൗത്ത് ജില്ലാതല ഉദ്ഘാടനം റെയിൽവേ സ്റ്റേഷനടത്തുള്ള ആനിഹാൾ റോഡിൽ വെച്ച് നടന്നു. ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.നൗഫൽ ബഷീർ വഴിയാത്രക്കാർക്കുളള ഇഫ്താർ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.

നോമ്പുകാരായ ആയിരക്കണക്കിന് യാത്രക്കാർക്കാണ് ജില്ലയിലെ
വിവിധ പാതയോരങ്ങളിലും ഹോസ്പിറ്റലുകളിലുമായി ഐ.എസ്‌.എം  ഈലാഫ് ഇഫ്താർ ടെൻ്റുകൾ ഒരുക്കിയിട്ടുള്ളത്. 

ഐ.എസ്.എം ജില്ലാ പ്രസിഡന്റ് ജുനൈദ് സലഫി, ട്രഷറർ അസ്‌ലം എം.ജി നഗർ, ഈലാഫ് കൺവീനർ മുജീബ് പൊറ്റമ്മൽ, ഷജീർ ഖാൻ വയ്യാനം എന്നിവർ ഇഫ്താർ ടെന്റിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post