ചിത്ര പ്രദർശനം സംഘടിപ്പിച്ചു.
കെ.പി.ഗോവിന്ദൻകുട്ടി സ്മാരക വായന സംഘടിപ്പിച്ച ശ്രീ. എം.ടി. രവീന്ദ്രൻ വരച്ച ചിത്രങ്ങളുടെ പ്രദർശനം കാഴ്ചയുടെ വസന്തം (Spring Of Vision) ചിത്രകാരൻ, കവി, കേരള ലളിതകലാ അക്കാദമി എക്സിക്യൂട്ടീവ് അംഗം സുനിൽ അശോകപുരം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് രജിതകുമാരി. പി അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥി കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അഡ്വ: പി.എൻ. ഉദയ ഭാനു, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും, പെരുവയൽ പഞ്ചായത്ത് നേതൃ സമിതി കൺവീനറുമായ ടി.എം. ചന്ദ്രശേഖരൻ, ചിത്രകാരൻ എം.ടി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സ: കെ.പി.ഗോവിന്ദൻകുട്ടിയുടെ ജീവചരിത്രമെഴുതിയ കെ.കേളുക്കുട്ടി മാസ്റ്റർ, ചെറുകുളത്തൂർ ഓർമ്മകൾ എഴുതിയ കെ.കൃഷ്ണൻകുട്ടി, നിരവധി പുസ്തകങ്ങൾ രചിക്കുകയും, അവാർഡുകൾ ലഭിക്കുകയും ചെയ്ത എ.പി.രാജേന്ദ്രൻ, പുസ്തകങ്ങളുടെ രചയിതാവ് ടി.കെ.സുരേന്ദ്രൻ , പുസ്തക രചയിതാവ്, യൂടൂബർ, നാടൻ പാട്ടുകാരൻ എം.പി. അശോക് കുമാർ,ചെറുകുളത്തൂരിലെ തബലിസ്റ്റ് ഉണ്ണികൃഷ്ണൻ നമ്പൂതിരി വൈത്തല എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. വായനശാല സെക്രട്ടറി വിശ്വനാഥൻ.ഇ സ്വാഗതവും, ഭരണ സമിതി അംഗം അംശുമതി.കെ.നന്ദിയും പറഞ്ഞു.
Tags:
Peruvayal News
