Trending

ആരോഗ്യ മന്ത്രിക്കെതിരായ അക്രമം: മാവൂരിൽ സി.പി.ഐ.എം പ്രതിഷേധ പ്രകടനം

ആരോഗ്യ മന്ത്രിക്കെതിരായ അക്രമം: മാവൂരിൽ സി.പി.ഐ.എം പ്രതിഷേധ പ്രകടനം

മാവൂർ: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെതിരായ കെ.എസ്.യു - യൂത്ത് കോൺഗ്രസ്സ് അക്രമത്തിൽ പ്രതിഷേധിച്ച് സി.പി.ഐ.എം മാവൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
​പ്രകടനത്തിന് ലോക്കൽ സെക്രട്ടറി പി. സുനിൽകുമാർ, എം. ധർമ്മജൻ, കെ.പി. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. മാവൂർ ടൗൺ കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിൽ നിരവധി പാർട്ടി പ്രവർത്തകർ പങ്കെടുത്തു.

Post a Comment

Previous Post Next Post