Trending

ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം : എം കെ നദീറ

ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം :
എം കെ നദീറ


കൂളിമാട് : ധാർമികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കെ നദീറ പറഞ്ഞു.കൂളിമാട് സലഫി മദ്രസ കോർണർ അസംബ്ലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.കുട്ടികളുടെ കയ്യെഴുത്ത് മാഗസിൻ എഡിറ്റർ കെ എം നാസിഹക്ക് നൽകി അവർ പ്രകാശനം ചെയ്തു. റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ് തഹ്മിൻ നവാസ് പാരന്റിങ് സെഷൻ കൈകാര്യം ചെയ്തു. വെളിച്ചം ഖുർആൻ അന്താരാഷ്ട്ര പഠന പദ്ധതിയുടെ സംസ്ഥാനതല വിജയി ഉമൈബ ബാനുവിനെ ആദരിച്ചു. മദ്രസ പരീക്ഷയിലെ ഉന്നത വിജയികൾക്ക് ചടങ്ങിൽ അവാർഡ് നല്കി. ഐസിസി സെക്രട്ടറി ഇ.പി. അബ്ദുൽ അലി , പ്രസിഡൻറ് സി. അബൂബക്കർ,കെ എൻ എം സെക്രട്ടറി വി എ കരീം, ടി അബ്ദുൽ മജീദ്, കെ. സുലൈമാൻ മൗലവി, പി. ഹാരിസ് , കെ.എം. യൂനുസ് സംസാരിച്ചു.

Post a Comment

Previous Post Next Post