Trending

കുന്നമംഗലം എ.എം.എൽ.പി സ്കൂൾ കിച്ചൻ കോംപ്ലക്സ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു

കുന്നമംഗലം എ.എം.എൽ.പി സ്കൂൾ കിച്ചൻ കോംപ്ലക്സ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു


കുന്നമംഗലം എ.എം.എൽ.പി സ്കൂളിൽ പുതുതായി നിർമ്മിച്ച കിച്ചൻ കോംപ്ലക്സ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രവൃത്തി നടത്തിയത്.



കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി സംജിത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ബാബുമോൻ, പി.ടി.എ പ്രസിഡണ്ട് കെ.കെ ഷമീൽ, കെ.ടി ബഷീർ, അബ്ദുൽസലാം, പി സക്കീർ ഹുസൈൻ, പി സജ്ന, കെ റഷീദ്, അഭിലാഷ്, പി ഷറീന എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എം ഷാജു സ്വാഗതവും മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post