Trending

​കൊടുവള്ളി കെ.എം.ഒ കോളേജിൽ യു.ജി.സി നെറ്റ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു

​കൊടുവള്ളി കെ.എം.ഒ കോളേജിൽ യു.ജി.സി നെറ്റ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു

കൊടുവള്ളി: കെ.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ യു.ജി.സി നെറ്റ് (UGC NET) പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ കരിയർ സാധ്യതകൾ ലക്ഷ്യമിട്ട് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ പരിശീലകർ സംബന്ധിച്ചു.
​വിസ്ഡം ഓൺലൈൻ കോച്ചിംഗ് സെന്റർ ഡയറക്ടർ പ്രൊഫ. അബ്ദുറഹ്മാൻ കായലം ക്ലാസിന് നേതൃത്വം നൽകി. നെറ്റ് പരീക്ഷയുടെ പുതിയ രീതികൾ, തയ്യാറെടുപ്പുകൾ, വിഷയങ്ങൾ എങ്ങനെ ലളിതമായി പഠിക്കാം എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
​ചടങ്ങിൽ ഡോ. സി. കെ. അഹ്‌മദ്‌, പ്രൊഫ. ഷീജ, ജേക്കബ്, ബാസില തുടങ്ങിയവർ സംസാരിച്ചു. ഇംഗ്ലീഷ് വിഭാഗത്തിലെ നിരവധി വിദ്യാർത്ഥികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു

Post a Comment

Previous Post Next Post