Trending

​ഭിന്നശേഷിക്കാരുടെ പുരോഗതിക്കും അവകാശആനുകൂല്യ സംരക്ഷണത്തിനും പതിറ്റാണ്ടുകളായുള്ള പ്രവർത്തനത്തിന് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ഉപഹാരം കെ.പി.സി.സി. ജനറൽ സെക്രട്ടറി സന്ദീപ് വാര്യരിൽ നിന്നും കരീം എളമരം സ്വീകരിച്ചു

​ഭിന്നശേഷിക്കാരുടെ പുരോഗതിക്കും അവകാശആനുകൂല്യ സംരക്ഷണത്തിനും പതിറ്റാണ്ടുകളായുള്ള പ്രവർത്തനത്തിന് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ഉപഹാരം കെ.പി.സി.സി. ജനറൽ സെക്രട്ടറി സന്ദീപ് വാര്യരിൽ നിന്നും കരീം എളമരം സ്വീകരിച്ചു


​എടവണ്ണപ്പാറ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും ദുർഭരണത്തിനെതിരെയും ജനങ്ങൾ പ്രാർത്ഥനയിലാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി എടവണ്ണപ്പാറയിൽ സംഘടിപ്പിച്ച ജനപ്രതിനിധികൾക്കുള്ള സ്വീകരണവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
​"കെടുകാര്യസ്ഥതയുടെയും പിടിപ്പുകേടിന്റെയും കേന്ദ്ര-കേരള ഭരണകൂടങ്ങൾ ഒഴിഞ്ഞുപോകാാനുള്ള പ്രാർത്ഥനയിലും പ്രവർത്തനത്തിലുമാണ് ജനങ്ങൾ. അതിന്റെ തെളിവാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. മതേതര-ജനാധിപത്യ മൂല്യങ്ങൾ തകർത്ത് വർഗീയ ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കുന്ന നരേന്ദ്ര മോദി സർക്കാരും, സമസ്ത മേഖലകളെയും തകർത്ത് കേരളത്തെ ദുരിതത്തിലാക്കിയ പിണറായി സർക്കാരും മാറണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.

സെമിഫൈനലായ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ യു.ഡി.എഫ്, ഫൈനൽ പോരാട്ടമായ നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറ് സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനായി പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന സി.എ. കരീം എളമരത്തിനുള്ള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഉപഹാരം സന്ദീപ് വാര്യർ കൈമാറി. എ.കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ, അൽ ജമാൽ അബ്ദുൽ നാസർ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ മുസ്തഫ വാഴക്കാട്, എം. പുഷ്പ, നാരായണൻ മീനങ്ങോട്ട്, സജിത രാജേഷ്, ലീല എന്നിവരെയും ചടങ്ങിൽ സ്വീകരിച്ചു. കോൺഗ്രസ് നേതാക്കളായ കെ.എം.എ. റഹ്മാൻ, പി.കെ. മുരളീധരൻ, പി. സുരേന്ദ്രൻ, ഒ. വിശ്വനാഥൻ, എം.സി. അബ്ദുള്ള വാഴയൂർ, എം. മാധവൻ എന്നിവർ സംസാരിച്ചു.
​മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഹംസത്തലി വാഴക്കാട് സ്വാഗതവും സതീഷൻ നന്ദിയും പറഞ്ഞു. എടവണ്ണപ്പാറ ജംഗ്ഷനിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് കെ.പി.സി.സി ജനറൽ സെക്രട്ടറിയെ വേദിയിലേക്ക് ആനയിച്ചത്. കെ.പി. രവീന്ദ്രൻ മാസ്റ്റർ, ഹമീദ് ഊർക്കടവ്, ഷംസു മപ്രം, കെ.ടി. ഷിഹാബ് തുടങ്ങിയ ബ്ലോക്ക്-മണ്ഡലം ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post