Trending

ഇടതുഭരണം ദുരിതമായി.ജനഹിതത്തിന് സമയമായി കെ എസ് പി എല്‍ 15ാം സംസ്ഥാന സമ്മേളനം 2026 ഫെബ്രുവരി 9, 10 തിയ്യതികളില്‍ കോഴിക്കോട്

ഇടതുഭരണം ദുരിതമായി.ജനഹിതത്തിന് സമയമായി

കെ എസ് പി എല്‍ 15ാം സംസ്ഥാന സമ്മേളനം
2026 ഫെബ്രുവരി 9, 10 തിയ്യതികളില്‍ കോഴിക്കോട്


കോഴിക്കോട്: ഇടതുഭരണം ദുരിതമായി..ജനഹിതത്തിന് സമയമായി എന്ന പ്രമേയവുമായി കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ്  കെ എസ് പി എല്‍ 15ാം സംസ്ഥാന സമ്മേളനം 2026 ഫെബ്രുവരി 9, 10 തിയ്യതികളില്‍ കോഴിക്കോട് നടക്കുമെന്ന് സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍   അറിയിച്ചു.
2026 ഫെബ്രുവരി 9 തിങ്കളാഴ്ച കോഴിക്കോട് ടൗണ്‍ ഹാളില്‍ സംസ്ഥാന പ്രസിഡന്റ്                      അഹമ്മദ് മേത്തൊടിക പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും.
ഉച്ചക്ക് 2.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. നസീം ഹരിപ്പാട്              അധ്യക്ഷത വഹിക്കും.  കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ്, മുസ്ലീം ലീഗ് സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ  വി എം ഉമ്മര്‍ മാസ്റ്റര്‍, എന്‍ സി അബൂബക്കര്‍,                        മുസ്്‌ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി പി എം ജിഷാന്‍  സെറ്റ്‌കോ ചെയര്‍മാന്‍ കെ ടി              ലത്തീഫ്, പെന്‍ഷനേഴ്‌സ് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി പി എം തങ്ങള്‍, അഡ്വ. എ പി ഇബ്രാഹിം, യു സൈനുദ്ദീന്‍, നാലകത്ത് ഹംസ, ഷാജഹാന്‍ കടുതുരുത്തി, എന്‍. മൊയ്തീന്‍, വി മുസ്തഫ  എന്നിവര്‍ പ്രസംഗിക്കും.  
വൈകീട്ട് നാലിന് ഉദ്ഘാടന സമ്മേളനം നടക്കും. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. എം കെ മുനീര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. കേരള നിയമസഭ പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. എം സി വടകര, ആസാദ് വണ്ടൂര്‍ എന്നിവരെ                 ആദരിക്കും. കെ. പി. രാമനുണ്ണി മുഖ്യ പ്രഭാഷണം നടത്തും. മുസ്ലീം ലീഗ് സംസ്ഥാന വൈസ്             പ്രസിഡന്റ് എം സി മായിന്‍ ഹാജി, പ്രൊഫ. കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ, പി. ഉബൈദുള്ള എം എല്‍ എ, ടി വി ഇബ്രാഹിം എം എല്‍ എ, കോഴിക്കോട് ജില്ലാ മുസ്ലീം ലീഗ്              പ്രസിഡന്റ് എം എ റസാഖ് മാസ്റ്റര്‍, എസ്ടി യു ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി. കെ നവാസ്, ഡോ. പി മുസ്തഫ ഫാറൂഖി എന്നിവര്‍          പങ്കെടുത്ത് സംസാരിക്കും.
വൈകീട്ട് 6.30 ന് സാംസ്‌കാരിക സമ്മേളനം നടക്കും. പി. കെ. പാറക്കടവ് ഉദ്ഘാടനം        ചെയ്യും. കെ എസ് പി എല്‍ വൈസ് പ്രസിഡന്റ് ടി പി മൂസ്സക്കോയ അധ്യക്ഷത വഹിക്കും. ഫൈസല്‍ എളേറ്റില്‍, എം പി കെ അഹമ്മദ് കുട്ടി , എന്‍ എ ഇസ്മായില്‍, സുബൈര്‍ നെല്ലോളി എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് കേരള കലാലീഗ് കോഴിക്കോട് ജില്ല സംഘടിപ്പിക്കുന്ന ഇശല്‍ നൈറ്റും ഉണ്ടാവും.
ഫെബ്രുവരി 10 ന് കോഴിക്കോട് സി എച്ച് ഓഡിറ്റോറിയത്തില്‍ സമ്പൂര്‍ണ്ണ സമ്മേളനം  മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം ചെയ്യും. സംസ്ഥാന           പ്രസിഡന്റ് അഹമ്മദ് മേത്തൊടിക അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എ കെ സൈനുദ്ദീന്‍ സ്വാഗതം പറയും. സംസ്ഥാന മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് സി പി സെയ്തലവി മുഖ്യപ്രഭാഷണം നടത്തും. പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം എല്‍ എ, മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി. കെ. ഫിറോസ്, മുസ്ലീം ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ടി ടി ഇസ്മായില്‍, സംസ്ഥാന വനിത ലീഗ് പ്രസിഡന്റ് സുഹ്്‌റ മമ്പാട്, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, കെ എസ് പി എല്‍ മുഖ്യ രക്ഷാധികാരി നാനാക്കല്‍ മുഹമ്മദ്, സെറ്റ്‌കോ ജനറല്‍ കണ്‍വീനര്‍ പി കെ. അസീസ്, കെ എസ് പി എല്‍ വെല്‍ഫെയര്‍ സമിതി ചെയര്‍മാന്‍ കെ കെ മുഹമ്മദ് കുട്ടി മാസ്റ്റര്‍, ടി മുഹമ്മദ് മാസ്റ്റര്‍ പ്രസംഗിക്കും.
ഉച്ചക്ക് രണ്ടിന്  ഭാവി കേരളത്തിന്റെ മാനിഫെസ്‌റ്റോ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. അഡ്വ.എന്‍. ഷംസുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. കെ എസ് പി എല്‍ സംസ്ഥാന            ട്രഷറര്‍  പി വി അബ്ദുറഹിമാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം, കെ എസ് ഹരിഹരന്‍, അബ്ദുള്ള വാവൂര്‍,എ എം അബൂബക്കര്‍, മുഹമ്മദലി നങ്ങാലിയില്‍  പ്രസംഗിക്കും.
4.30 ന് കൗണ്‍സില്‍ മീറ്റ് നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ഖാദര്‍ കൊടവണ്ടി അധ്യക്ഷത വഹിക്കും. ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.
പത്ര സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് മേത്തൊടിക, ജനറല്‍ സെക്രട്ടറി എ കെ സൈനുദ്ദീന്‍, ട്രഷറര്‍ പി വി അബ്ദുറഹിമാന്‍ മാസ്റ്റര്‍,സംസ്ഥാന സെക്രട്ടറി എന്‍ മൊയ്തീന്‍മാസ്റ്റര്‍
 കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി പി എം തങ്ങള്‍, ജനറല്‍ സെക്രട്ടറി സുബൈര്‍ നെല്ലോളി എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post