സി എച്ച് സെൻ്ററിന് വേണ്ടി
ധനം സമാഹരിക്കാൻ ഓട്ടോ തൊഴിലാളികൾ കാരുണ്യ യാത്ര നടത്തി.
മാവൂർ: നിരവധി രോഗികളുടെ ആശ്രയകേന്ദ്രമായ സി എച്ച് സെൻ്ററിന് വേണ്ടി ധനം സമാഹരിക്കാൻ ഓട്ടോ തൊഴിലാളികൾ കാരുണ്യ യാത്ര നടത്തി.
മെഡിക്കൽ കോളേജ് സി എച്ച് സെൻ്ററിന് വേണ്ടി പണം സ്വരൂപിക്കാനാണ് മാവൂരിലെ നല്ലവരായ ഒരു വിഭാഗം ഓട്ടോ തൊഴിലാളികൾ
ഒരു ദിവസത്തെ വരുമാനം മാറ്റിവെച്ചത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്രയമായി മാറുന്ന മെഡിക്കൽ കോളേജ് സി എസ് സെൻ്ററിനെ സഹായിക്കാൻ ഏറെ താല്പര്യത്തോടെയാണ് ഓട്ടോ ഡ്രൈവർമാർ സേവന സന്നദ്ധരായി മുന്നോട്ടുവന്നത്.
തങ്ങൾക്ക് ലഭിക്കുന്ന ഒരു ദിവസത്തെ തുച്ഛമായ വരുമാനത്തിൽ നിന്നും സമർപ്പിക്കുന്ന പണം രോഗികൾക്ക് ആശ്വാസം പകരുന്നതിനായി നൽകുന്നതിൽ ഏറെ അഭിമാനവും സന്തോഷവും ഉള്ളതായി തൊഴിലാളികൾ പറഞ്ഞു.
റഹീം കച്ചേരി പറമ്പിൽ , മൂനാജ് പാലിയിൽ, ഷംസുദ്ദീൻ പറമ്പൻ , പി എൻ അസീസ്, പറമ്പൻ ഇസ്മായിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
Mavoor News

