സ്നേഹവും സൗഹൃദവും വിളംബരം ചെയ്ത് ഐ.എസ്.എം സൗഹൃദ ഇഫ്താർ സംഗമം
കോഴിക്കോട്: സമൂഹത്തിൽ വർധിച്ചു വരുന്ന ഭിന്നതകളും വിദ്വേഷ പ്രചാരണങ്ങളും ആശങ്കാജനകമാണെന്നും മാനവിക ഐക്യം ശക്തിപ്പെടുത്താൻ സൗഹൃദവും പരസ്പര ബഹുമാനവും അനിവാര്യമാണെന്നും ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം അഭിപ്രായപ്പെട്ടു. മതം, ഭാഷ, സംസ്കാരം എന്നിവയിലെ വൈവിധ്യങ്ങൾ സമൂഹത്തിന്റെ ശക്തിയാണെന്നും അവയെ തകർക്കാൻ ശ്രമിക്കുന്ന വിഭജന രാഷ്ട്രീയത്തിനെതിരെ മതേതര സമൂഹം ഒന്നിച്ചുനിൽക്കണമെന്നും സംഗമം ആഹ്വാനം ചെയ്തു.
കോഴിക്കോട് മുജാഹിദ് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന തർബിയത്ത് സംഗമവും തുടർന്നുള്ള ഇഫ്താർ മീറ്റും മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
ആത്മീയ ശുദ്ധിയും സാമൂഹിക ഉത്തരവാദിത്വവും കൈകോർക്കുമ്പോഴാണ് യഥാർത്ഥ റമദാൻ സന്ദേശം സഫലമാകുന്നതെന്ന്
കെ.എൻ.എം ജില്ലാ സെക്രട്ടറി വളപ്പിൽ അബ്ദുസ്സലാം ഇഫ്താർ മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഐ.എസ്.എം ജില്ലാ പ്രസിഡന്റ് ജുനൈദ് സലഫി അധ്യക്ഷത വഹിച്ചു.
ദുൽകിഫിൽ വി.പി, ആഷിഖ് ചെലവൂർ, റിയാസ് കെ.എം.ആർ, അഫീഫ് ഹമീദ്, ജാസിർ രണ്ടത്താണി, ഹാഫിസ് റഹ്മാൻ മദനി, അഹമ്മദ് റഊഫ്, അസ്‌ലം എം.ജി നഗർ, ഫജറു സാദിഖ്, മുജീബ് പൊറ്റമ്മൽ, ഷിയാസ് മാസ്റ്റർ, ജസീൽ സലഫി, ജുനൈസ് സ്വലാഹി എന്നിവർ പ്രസംഗിച്ചു.
Tags:
Kozhikode News
