Trending

കുന്നമംഗലം നിയോജക മണ്ഡലത്തിൽ 8.75 കോടി രൂപ ചെലവിൽ നവീകരിച്ച മൂന്ന് റോഡുകളുടെ ഉദ്ഘാടന ശിലാഫലകം പി.ടി.എ റഹീം എംഎൽഎ അനാഛാദനം ചെയ്തു

കുന്നമംഗലം നിയോജക മണ്ഡലത്തിൽ 8.75 കോടി രൂപ ചെലവിൽ നവീകരിച്ച മൂന്ന് റോഡുകളുടെ ഉദ്ഘാടന ശിലാഫലകം പി.ടി.എ റഹീം എംഎൽഎ അനാഛാദനം ചെയ്തു



കുന്ദമംഗലം മണ്ഡലത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച മൂന്ന് റോഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.


1.75 കോടി രൂപ ചെലവില്‍ നവീകരിച്ച പന്തീരാങ്കാവ് മണക്കടവ് റോഡ്, പൂവാട്ടുപറമ്പ് കോട്ടായിത്താഴം റോഡ് (3 കോടി) മെഡിക്കല്‍ കോളജ് കുറ്റിക്കാട്ടൂര്‍ റോഡ് (4 കോടി) എന്നിവയുടെ ഉദ്ഘാടനങ്ങളാണ് പൂവാട്ടുപറമ്പ് അങ്ങാടിയില്‍ വെച്ച് നടത്തിയ പരിപാടിയില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിച്ചത്. 


പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ടി.എ റഹീം എം.എല്‍.എ ഫലക അനാഛാദനം നടത്തി. 
പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആര്‍.വി ജാഫര്‍, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജന്‍, ബ്ലോക്ക് മെമ്പർ കെ.എം സിന്ധു, പെരുവയല്‍ ഗ്രാമപഞ്ചായത്ത് മെമ്പർ പി.ജി അനൂപ്, മുൻ പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത്, ഷാജി പനങ്ങാവിൽ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.സി അജയ്, എം.പി ബിജു, പി.പി ജാഫര്‍ മാസ്റ്റര്‍, എം. പുഷ്പാകരന്‍, പി.പി ബഷീര്‍ എന്നിവര്‍ സംസാരിച്ചു. അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി.കെ രഞ്ജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി.കെ ഹാഷിം സ്വാഗതവും അസി. എഞ്ചിനീയർ ഷിജിത് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post