Trending

കോരങ്ങാട് അതിഥി തൊഴിലാളികൾക്കായി രാത്രികാല മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കോരങ്ങാട് അതിഥി തൊഴിലാളികൾക്കായി രാത്രികാല മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


കോരങ്ങാട്: കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒ.എം.എസ്.പി (OMSP), താമരശ്ശേരി താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി രാത്രികാല മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോരങ്ങാട് മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന ക്യാമ്പ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ഹബീബ് റഹ്‌മാൻ എ.പി ഉദ്ഘാടനം ചെയ്തു.
​ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രോജക്ട് മാനേജർ അമിജേഷ് കെ.വി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം സമദ് എ.പി സ്വാഗതം ആശംസിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ഷൈനി പി, മുക്കം ടി.ബി യൂണിറ്റ് എസ്.ടി.എസ് ശശി എം.ടി, പ്രോജക്ട് കൗൺസിലർ സുജീഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രോജക്ട് മുക്കം സോൺ കോർഡിനേറ്ററും ഏരിയ ഇൻചാർജുമായ ഉണ്ണിക്കൃഷ്ണൻ എം.എം നന്ദി രേഖപ്പെടുത്തി.



​കോരങ്ങാട് പ്രദേശത്തെ വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന എഴുപത്തഞ്ചോളം അതിഥി തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു. ജനറൽ മെഡിക്കൽ ചെക്കപ്പിന് പുറമെ ലൈംഗിക രോഗങ്ങൾ, ക്ഷയരോഗം, മലേറിയ, കുഷ്ഠരോഗം, എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി & സി, സിഫിലിസ് തുടങ്ങിയവയ്ക്കുള്ള പ്രത്യേക പരിശോധനകളും ക്യാമ്പിന്റെ ഭാഗമായി നടന്നു.
​പരിശോധനകൾക്ക് ഏരിയ കോർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ എം.എം, എച്ച്.ഐ ഷൈനി, ജെ.എച്ച്.ഐമാരായ സ്വപ്ന കെ.എസ്, ഗിരീഷ് കുമാർ എൻ, തലക്കുളത്തൂർ ഐ.സി.ടി.സി കൗൺസിലർ റീഷ്മ ഇ, ലാബ് ടെക്നീഷ്യൻ ചിത്രാ ഗോവിന്ദ് സി, ആശ വർക്കർ ആയിഷ പി.ടി, ബാലുശ്ശേരി ഏരിയ ഫീൽഡ് കോർഡിനേറ്റർ സന്ദീപ് കെ.ആർ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post