Trending

മലയാളവേദി പുരസ്‌കാരം ഷാനവാസ് പോങ്ങനാടിന്

മലയാളവേദി പുരസ്‌കാരം
ഷാനവാസ് പോങ്ങനാടിന്


തിരുവനന്തപുരം: നാവായിക്കുളം മലയാളവേദിയുടെ ഈ വര്‍ഷത്തെ രംഗപ്രഭാത് കൊച്ചുനാരായണപിള്ള സ്മാരക പുരസ്‌കാരത്തിന് ഷാനവാസ് പോങ്ങനാടിന്റെ 'ഗന്ധയാമിനി' എന്ന നോവല്‍ അര്‍ഹമായി. പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഗോധ്ര കലാപത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്നതാണ് ഈ നോവല്‍. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷാനവാസിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഡോ.അശോക് ശങ്കര്‍, പെരിനാട് സദാനന്ദന്‍പിള്ള, ശ്രീകണ്ഠന്‍ കല്ലമ്പലം എന്നിവരടങ്ങിയ അവാര്‍ഡ് നിര്‍ണ്ണയ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. വിഷ്ണുനാരായണന്‍ നമ്പൂതിരി, പെരുമ്പടവം ശ്രീധരന്‍, ഡോ.പ്രസന്നരാജന്‍ തുടങ്ങിയവര്‍ക്കായിരുന്നു മുന്‍വര്‍ഷങ്ങളിലെ അവാര്‍ഡ്. ജനുവരി അവസാനം മലയാളവേദിയുടെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് പുരസ്‌കാര കമ്മിറ്റി ചെയര്‍മാന്‍ ഓരനെല്ലൂര്‍ ബാബു അറിയിച്ചു.

Post a Comment

Previous Post Next Post