Trending

അധ്യാപക പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണം.കെ.എ.ടി.എഫ്

അധ്യാപക പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണം.കെ.എ.ടി.എഫ്


പെരുമണ്ണ : സംസ്ഥാനത്തെ അധ്യാപക സമൂഹം നേരിടുന്ന ഗുരുതര പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് റൂറൽ ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു.അധ്യാപക നിയമനങ്ങളിലെ അനിശ്ചിതത്വം,സേവനാനുകൂല്യങ്ങളിലെ കാലതാമസം,കെ ടെറ്റ് ഉൾപ്പെടെയുള്ള യോഗ്യതാ വിഷയങ്ങളിലെ ആശയക്കുഴപ്പങ്ങൾ, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ തുടങ്ങിയ വിഷയങ്ങൾക്ക് അടിയന്തിര പരിഹാരം ഉണ്ടാവണമെന്നും യോഗം അഭ്യർത്ഥിച്ചു.അതിജീവിക്കാം കരുത്താർജിക്കാം എന്ന പ്രമേയത്തിൽ പെരുമണ്ണ സി.എച്ച് സൗധത്തിൽ ചേർന്ന സമ്മേളനം പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി രാജൻ ഉദ്ഘാടനം ചെയ്തു.ഉപജില്ല പ്രസിഡൻ്റ് എം.മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുൽ റഷീദ് അൽ കാസിമി പ്രമേയ പ്രഭാഷണം നടത്തി.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി തെരെഞ്ഞെടുക്കപ്പെട്ട ഉമ്മർ ചെറുപ്പ,ഒളവണ്ണ ഗ്രാമ പഞ്ചായത്ത് മെമ്പറായി തെരെഞ്ഞെടുക്കപ്പെട്ട മുനീഫ ടീച്ചർ എന്നിവർക്ക് സ്വീകരണം നൽകി.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. സമീറ,വാർഡ് മെമ്പർ എ.ടി മുനീർ,പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി വി.പി കബീർ, കോഴിക്കോട് ജില്ല കെ.എ.ടി.എഫ് ട്രഷറർ ഐ.സൽമാൻ,പി.റംലത്ത്,കെ.വി ഫിറോസ് ബാബു,പി.പി മുഹമ്മദ് നിയാസ് സംസാരിച്ചു. സബ്ജില്ല ജനറൽ സെക്രട്ടറി ടി.പി ഷാഹിദുൽ ഹഖ് സ്വാഗതവും ട്രഷറർ എം.മുഹമ്മദ് യാസീൻ നന്ദിയു പറഞ്ഞു

Post a Comment

Previous Post Next Post