അടുക്കത്തിൽ-പെരുവാട്ടിൽ കുടുംബ സംഗമം പാഴൂരിൽ നടന്നു
പാഴൂർ: സ്നേഹത്തിന്റെയും ഒത്തുചേരലിന്റെയും പ്രഭ ചൊരിഞ്ഞ് അടുക്കത്തിൽ-പെരുവാട്ടിൽ കുടുംബ സംഗമം പാഴൂരിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. കുടുംബാംഗങ്ങൾക്കിടയിലെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും പൈതൃകം പുതുതലമുറയ്ക്ക് പകർന്നുനൽകുന്നതിനുമായാണ് സംഗമം സംഘടിപ്പിച്ചത്.
ചടങ്ങിൽ കുടുംബത്തിലെ മുതിർന്ന കാരണവർ ഉൽപല്ലി മുഹമ്മദിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കുടുംബത്തിന് അദ്ദേഹം നൽകി വരുന്ന മാതൃകാപരമായ നേതൃത്വത്തെ ചടങ്ങിൽ പ്രത്യേകം അനുസ്മരിച്ചു.
തുടർന്ന് നടന്ന സെഷനിൽ ഡോ. സി.കെ. അഹ്‌മദ് അടുക്കത്തിൽ കുടുംബ ചരിത്രം വിവരിച്ചു. ഉൽപല്ലി, പെരുവാട്ടിൽ കുടുംബങ്ങളുടെ വേരുകളെയും പൂർവ്വികർ കാത്തുസൂക്ഷിച്ച മൂല്യങ്ങളെയും കുറിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി.
സംഗമത്തിൽ കുടുംബാംഗങ്ങളായ ഫാത്തിമ ഹിബ, അൻസിഫ്, അൻസില റിയ, ഫാത്തിമ, മുഹമ്മദ് നോഷിൻ, അഫി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. മുതിർന്നവരും കുട്ടികളും ഉൾപ്പെടെ വലിയൊരു നിര തന്നെ ചടങ്ങിൽ പങ്കെടുത്തു.
Tags:
Mavoor News
