Trending

ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ്സ് പരിപാടി സംഘടിപ്പിച്ചു.

ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ്സ് പരിപാടി സംഘടിപ്പിച്ചു.


കുറ്റിക്കടവ്:
ജനകീയാരോഗ്യകേന്ദ്രം കുറ്റിക്കടവിന്റെ നേതൃത്വത്തിൽ നടന്ന നല്ല ശീലം, നല്ല ആരോഗ്യം, വൈബ് ജീവിതം -ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ്സ് പരിപാടിയുടെ ഭാഗമായി കുറ്റിക്കടവ് ബോയ്സ് ഗ്രൗണ്ടിൽ ബാഡ്മിന്റൺ മത്സരം സംഘടിപ്പിച്ചു. പരിപാടിയിൽ സിസ്റ്റർ ദീപ്തി സ്വാഗതം പറഞ്ഞു, മാവൂർ ഗ്രാമപഞ്ചായത്ത്‌  4-ാം വാർഡ് മെമ്പർ മുനീറ പൊന്നാമ്പുറത്ത്‌ അധ്യക്ഷതവഹിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത്‌  രണ്ടാം വാർഡ് മെമ്പർ അഷ്‌റഫ്‌ കരിയേരി മീത്തൽ ഉദ്ഘാടനം നിർവഹിച്ചു.  പരിപാടിയിൽ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.

Post a Comment

Previous Post Next Post