Trending

കെടെറ്റ്, നിയമനാംഗീകാര വിഷയത്തിൽ സർക്കാർ ഉടൻ അനുകൂല തീരുമാനമെടുക്കണം:കെഎടിഎഫ്

കെടെറ്റ്, നിയമനാംഗീകാര വിഷയത്തിൽ സർക്കാർ ഉടൻ അനുകൂല തീരുമാനമെടുക്കണം:കെഎടിഎഫ്

ഫറോക്ക് :കെടെറ്റ് വിഷയത്തിൽ സർവ്വീസിലുള്ള അധ്യാപകരുടെ ആശങ്ക പരിഹരിക്കുകയും, ഭിന്നശേഷി വിഷയത്തിൽ നിയമനാംഗീകാരം ലഭിക്കാത്ത എല്ലാവർക്കും ഉടൻ അംഗീകാരം നൽകുകയും ചെയ്യണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ഫറോക്ക് ഉപജില്ലാ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. അധ്യാപകരുടെ സേവന കാലയളവ് നോഷണലായി തുടർന്നു വരുന്ന അവസ്ഥക്ക് പരിഹാരം നൽകി ശമ്പളവും മറ്റു ആനുകൂല്ല്യങ്ങൾ അനുവദിക്കുക. അറബി അധ്യാപകരുടെ പ്രൊമോഷൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉൾപ്പെടുത്തി പ്രമേയം അവതരിപ്പിച്ചു.
മുസ്ലിം ലീഗ് ബേപ്പൂർ നിയോജകമണ്ഡലം പ്രസിഡണ്ട് കെ കെ ആലിക്കുട്ടി ഉദ്ഘാടനം ചെയ്തു. കെഎടിഎഫ് ഉപ ജില്ലാ പ്രസിഡണ്ട് ഡോ; പി മുഹമ്മദ്  അൽയസഅ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നൗഷാദ് കോപ്പിലാൻ മുഖ്യപ്രഭാഷണം നടത്തി. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ കവി മഹ്സൂം അഹമ്മദിന് ഉപഹാരം നൽകി. ഐടി വിദഗ്‌ദൻ ഷാജൽ കക്കോടി  ക്ലാസെടുത്തു.
ഫറോക്ക് മുൻസിപ്പൽ കൗൺസിലർ അഡ്വ: കെ എം ഹനീഫ മുഖ്യാതിഥിയായി. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എ അഹമ്മദ് കോയ ,കെഎടിഎഫ് റവന്യൂ ജില്ലാ ജനറൽസെക്രട്ടറി എം കെ റഫീഖ് ,ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി കെ കെ യാസിർ, സംസ്ഥാന കൗൺസിൽ അംഗം കെ അബ്ദുല്ലത്തീഫ്, വിദ്യാഭ്യാസ ജില്ല ജനറൽ സെക്രട്ടറി എ അബ്ദുൾ റഹീം, ആർ എ ടി എഫ് ജനറൽ സെക്രട്ടറി എസ് അഷ്റഫ് ,വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡൻറ് നസീറ ചെങ്ങറായി, സി.സിറാജ്,ഉപജില്ലാ സെക്രട്ടറി കെ.ടി അബ്ദുൾ റഷീദ് കൂമണ്ണ,ട്രഷറർ പി. കെ.ഹൈദരലി ,എം.അസ്ഹറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post