മൈത്രി പത്താം വാർഷികവും വാർഷിക ജനറൽബോഡിയും.
കൂളിമാട്: എരഞ്ഞിപ്പറമ്പ് മൈത്രി റസിഡൻസ് അസോസിയേഷന്റെ പത്താം വാർഷികവും വാർഷിക ജനറൽബോഡിയും വിപുലമായ പാർപാടികളോടെ ആഘോഷിച്ചു . ജനറൽ ബോഡി ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് എം കെ നദീറ യും , വാർഷികാഘോഷം വാർഡ് മെമ്പർ സ്മിജ യും ഉദ്ഘാടനം ചെയ്തു.
മാവൂർ CI ദിനേഷ് .പിസി മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ നാട്ടിലെ മുതിർന്ന പൗരൻമാരെ ആദരിക്കുകയും, വിവിധമത്സരങ്ങളിൽ വിജയകളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
പുതിയ കമ്മറ്റി ഭാരവാഹികളായി ഫൈജാസ് ഇ പി പ്രസിഡണ്ടും, അബ്ദുൽ അലി ഇ.പി ജനറൽ സെക്രട്ടറിയും ജമാലുദ്ദീൻ ടി. ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
ജനാധിപത്യ രീതിയിൽ ബാലറ്റ് പേപ്പറിലൂടെ നടന്ന തിരഞ്ഞെടുപ്പിൽ പ്രദേശവാസികളിൽ നിന്നും വലിയ പ്രതികരണമാണ് ലഭിച്ചത്.
ഓരോ വീടിനും ഒരു വോട്ട് എന്ന ക്രമത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അസോസിയേഷന്റെ വരും വർഷങ്ങളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ 21 അംഗ ഭരണസമിതിയെയാണ് ഈ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. താല്പര്യമുള്ള അംഗങ്ങളിൽ നിന്നും നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ച ശേഷമാണ് അന്തിമ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയത്.
തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിക്കുന്നതിനായി റഫീഖ് കൂളിമാട്, ഷാഫി മാസ്റ്റർ കൂളിമാട്, അനിൽകുമാർ പാഴൂർ, എന്നീ മൂന്നംഗ റിട്ടേണിങ് ഓഫീസർമാരെ ചുമതലപ്പെടുത്തിയിരുന്നു. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 5 മണി വരെ നീണ്ടുനിന്നു. വാശിയേറിയ പോരാട്ടമായിരുന്നുവെങ്കിലും തികഞ്ഞ സൗഹൃദ അന്തരീക്ഷത്തിലാണ് വോട്ടെടുപ്പ് നടന്നതെന്ന് റിട്ടേണിങ് ഓഫീസർമാർ അറിയിച്ചു.
മൈത്രിയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഈ തിരഞ്ഞെടുപ്പ് അസോസിയേഷന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള ഒന്നായി മാറി. വോട്ടെണ്ണലിന് ശേഷം പുതിയ ഭരണസമിതി ഉടൻ തന്നെ ചുമതലയേൽക്കും.
റഫീഖ് കൂളിമാട്, ഇപി.വത്സല ,
സത്യൻ ഇ പി, നാസർ കെ, ശ്രീധരൻ ഇ പി, മുഹമ്മദ് ടി എം, മിദ്ലാജ് ടിഎം സംസാരിച്ചു. സാദിക്ക് കെ സി സ്വാഗതവും ബിജീഷ് ഇ പി നന്ദിയും പറഞ്ഞു
Tags:
Mavoor News
