Trending

വാഴക്കാട് ഗവ. ഹൈസ്കൂൾ 1971-72 എസ്.എസ്. എൽ. സി ബാച്ച് പഠിതാക്കളുടെ പ്രഥമ ഒത്തുകൂടൽ സംഗമം വാഴക്കാട് ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ നടത്തി.

വാഴക്കാട് ഗവ. ഹൈസ്കൂൾ 1971-72 എസ്.എസ്. എൽ. സി ബാച്ച് പഠിതാക്കളുടെ പ്രഥമ ഒത്തുകൂടൽ സംഗമം വാഴക്കാട് ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ നടത്തി. 



സംഗമം വാഴക്കാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആരിഫ കണ്ടാംതോടി ഉദ്ഘാടനം ചെയ്തു. കെ കമ്മു മാഷ് അധ്യക്ഷനായിരുന്നു. ഹയർസെക്കന്ററി പ്രിൻസിപ്പൽ ആമിന ടീച്ചർ, ഹൈസ്കൂൾ ഏച്ച. എം മൊയിദീൻ കോയ, വിജയൻ മാഷ് എന്നിവർ ആശംസകൾ നേർന്നു.
യാശോദ ടീച്ചറുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗം മരിച്ച അധ്യാപകരെയും സഹപാഠികളെയും അനുസ്മരിച്ചു മൗന പ്രാർത്ഥന നടത്തി. 53 വർഷങ്ങൾക്ക് മുൻപുള്ള അനുഭവങ്ങൾ അയവിറക്കിയത് ഒരു  നവ്യനുഭവമായി അനുഭവപ്പെട്ടു.സഹപാഠികളുടെയും അവരുടെ മക്കളുടെയും കലാപരിപാടികൾക്ക് പ്രശസ്ത മാപ്പിളപ്പാട്ടുകാരൻ സി വി. എ കുട്ടി( ചെറുവാടി) നേതൃത്വം നൽകി.രാവിലെ 9 മണിക്ക് തുടങ്ങിയ പരിപാടി അബ്ദുൽ റസാഖ് കെ സ്വാഗതവും അബ്ദുൽ ഷുക്കൂർ നന്ദിയും പറഞ്ഞു. ഒത്തുകൂടലിനോട് അനുബന്ധിച്ചു മുൻ അധ്യാപകരായിരുന്ന അബ്ദുൽ കരീം ചെറുവടി, സി കെ ഇസ്മായിൽ ചെറുവട്ടൂർ,കണ്ണിയത്ത് അബ്ദുള്ള (ചെറുവണ്ണൂർ )എന്നിവരെ അവരുടെ വസതികളിൽ ചെന്ന് ആദരിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post