പുതിയ അംഗത്തിനുള്ള സ്വീകരണയോഗവും മോഹനൻ മാസ്റ്റർക്കുള്ള ആദരവും സംഘടിപ്പിച്ചു.
മാവൂർ: പുതിയ CPIM അംഗത്തിനുള്ള സ്വീകരണയോഗവും കേരള ബാങ്ക് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മോഹനൻ മാസ്റ്റർക്കുള്ള ആദരവും സംഘടിപ്പിച്ചു. കൈത്തുട്ടി മുക്കിൽ വെച്ചാണ് മാവൂർ പഞ്ചായത്തിലെ 8 9 7 വാർഡുകൾ ചാത്തമംഗലം പഞ്ചായത്തിലെ 12 ആം വാർഡ് കമ്മറ്റികൾ സംയുക്തമായായി
പരിപാടി സംഘടിപ്പിച്ചത്.
കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം മോയിൻ ഓളിക്കൽ മോഹനൻ മാസ്റ്ററെ ഷോൾ അണിയിച്ചു.
പുതിയ അംഗമായ സലാമുട്ടിക്ക് മോഹനൻ മാസ്റ്റർ പതാക നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.
എം ധർമ്മജൻ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സുനിൽകുമാർ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, , ഏരിയ സെക്രട്ടറി ഷൈപു , ത്രിതല പഞ്ചായത്ത് സ്ഥാനാർത്ഥികൾ എന്നിവർ സംബന്ധിച്ചു.
പുതുക്കുടി സുരേഷ് സ്വാഗതവും പ്രവാസി സംഘം കുന്ദമംഗലം ഏരിയ പ്രസിഡണ്ട് വിച്ചാവ നന്ദിയും പറഞ്ഞു.
Tags:
Mavoor News

