നിസഹായത
രചന : ജൈസൽ പുളിക്കൽ
വെടിയുണ്ടയുടെ
അലാറം കേട്ട്
ഞാൻ ഉണർന്നു
വാതിൽ തുറന്ന്
നോക്കി
മണ്ണിൽ ലയിച്ച
ആത്മാക്കൾ
രോദനത്തിന്റെ
കഥ പറയുന്നുണ്ടവിടം
അന്തരീക്ഷത്തിൽ
പൊടിപടലങ്ങൾ
പാറി
നടക്കുന്നു
ചുറ്റും
ജീവനും കൊണ്ട് കൂക്കിവിളിച്ച്
പായുന്ന
ജീവ വണ്ടികൾ
വിടരാൻ കൊതിച്ച
പൂമുട്ടുകൾ
അറ്റ് വീഴുന്നു
നിസ്സഹായത
എങ്ങും
പൂത്ത് നിൽക്കുന്നു
രചന : ജൈസൽ പുളിക്കൽ
Tags:
Articles
