ലഹരി
മനുഷ്യാ...
നീ നിന്റ
ഓർമ്മകളും ബുദ്ധിയും
കുഴിച്ചു മൂടുകയാണ്.
മൃഗീയതയുടെ
കുപ്പായം
ധരിക്കുകയാണ്
ലഹരി
നിൻ നാവിൻ
തുമ്പിൽ
പിടയുമ്പോൾ
മതം പൊട്ടിയ
കൊമ്പനായി
നീ മാറുകയാണ്
കൂട്ടും കുടുംബവും
നിന്നിലെ
ചുവന്നൊലിക്കുന്ന
ലഹരി ക്കണ്ണുകളെ
ഭയക്കുന്നുണ്ട്
നീ
ലഹരിയോട്
വിട ചൊല്ലുന്ന നേരം
അന്ന് നീ...
മാനവികതയുടെ
കോട്ടണിയും
രചന : ജൈസൽ പറവൂർ
Tags:
Articles
