Trending

മാവൂരിൽ യുഡിഎഫ് ഭരണ തുടർച്ച.തിരിച്ചുപിടിച്ചും പുതിയത് നേടിയും മിന്നും ജയം മത്സരിച്ച 8 സീറ്റിലും വിജയിച്ച് മുസ്ലിം ലീഗ് തിളക്കമാർന്ന വിജയം

മാവൂരിൽ യുഡിഎഫ് ഭരണ തുടർച്ച.തിരിച്ചുപിടിച്ചും പുതിയത് നേടിയും മിന്നും ജയം മത്സരിച്ച 8 സീറ്റിലും വിജയിച്ച് മുസ്ലിം ലീഗ് തിളക്കമാർന്ന വിജയം



മാവൂർ: മാവൂരിൽ  ഭരണത്തുടർച്ചയും മിന്നും ജയവും നേടി  യുഡിഎഫ്  അധികാരത്തിലേക്ക്. വികസന പ്രവർത്തനങ്ങളിലൂടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച  യുഡിഎഫ് തുടർച്ചയായി നാലാം തവണയാണ് മാവൂരിൽ ഭരണം  നിലനിർത്തുന്നത്.
ആകെയുള്ള 19 സീറ്റുകളിൽ 13 എണ്ണത്തിലും യുഡിഎഫ് മികച്ച വിജയം നേടി.
മുസ്ലിം ലീഗ് മത്സരിച്ച എട്ട് സീറ്റുകളിലെ സ്ഥാനാർത്ഥികൾ നേടിയ തിളക്കമാർന്ന വിജയവും ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ സവിശേഷതയാണ്. ആർ.എം.പി.ഐ ക്ക് കഴിഞ്ഞ തവണ നേടിയ
ഒരു സീറ്റ് ഇത്തവണയും നിലനിർത്താൻ സാധിച്ചു.
ഇടതുപക്ഷത്തിന് ആയിരത്തോളം വോട്ടുകൾ ഭൂരിപക്ഷമുണ്ടായിരുന്ന ചെറൂപ്പ ബ്ലോക്ക് ഡിവിഷനിൽ നിന്ന്  തൊണ്ടിയേരി ഉമ്മർ മാസ്റ്റർ മിന്നും വിജയം കരസ്ഥമാക്കി. സിപിഎമ്മിന്റെ കോട്ടകൾ തകർത്താണ് ഈ വിജയം നേടിയത്. കൽപ്പള്ളിയിൽ യൂത്ത് ലീഗ് പ്രവർത്തകൻ പി സി അനസ്  വാർഡ് തിരിച്ചുപിടിച്ച് കരുത്ത്  അറിയിച്ചു. 
മാവൂർ പഞ്ചായത്ത് വികസന മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച നിലവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  വളപ്പിൽ റസാക്കിന്റെ വിജയവും
ഏറെ തിളക്കമേറിയ
ഒന്നാണ്. ഇടതുപക്ഷത്തിന്റെ എല്ലാവിധ കുതന്ത്രങ്ങളെയും അതിജീവിച്ചാണ്  ഈ വിജയങ്ങളെല്ലാം. യുഡിഎഫിന്റെ ഭാഗമായി അഡുവാട്  വാർഡിൽ നിന്ന് മത്സരിച്ച കെപിഎ സ്ഥാനാർത്ഥി ഉണ്ണികൃഷ്ണന് വിജയിക്കാൻ ആയില്ലെങ്കിലും ഇടതുപക്ഷത്തെ വിറപ്പിച്ചു നിർത്താൻ കഴിഞ്ഞു. ഇടതുപക്ഷത്തിന് സ്വാധീനമുള്ള വാർഡിൽ നിന്ന് വെറും 11 വോട്ടിനാണ് ഇടതു സ്ഥാനാർത്ഥി കഷ്ടിച്ച് രക്ഷപ്പെട്ടത്. കണ്ണിപ്പറമ്പ് വാർഡിൽ ഇടതുപക്ഷത്തിന് ജയിക്കാൻ ആയതു വെറും 8 വോട്ടിനു മാത്രമാണ് . മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന മുനീറത്ത് ടീച്ചർ ഇത്തവണ ടൗൺ വാർഡിൽ നിന്നാണ്  വിജയിച്ചത്. മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൂടിയായിരുന്ന പത്താം വാർഡിലെ
ജയശ്രീ ദിവ്യ പ്രകാശ് ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ് വിജയിച്ചത്.
അഞ്ച് പതിറ്റാണ്ടോളം നീണ്ട  സുദീർഘമായ ജനസേവനത്തിന് ശേഷം
മത്സരിച്ച നിലവിലെ  മുസ്ലിം ലീഗ്   പഞ്ചായത്ത് പ്രസിഡണ്ട്  എൻ പി അഹമ്മദിൻ്റെ വിജയവും ഏറെ ആവേശമായി മാറി.
എൽഡിഎഫിൽ നിന്നും പിടിച്ചെടുത്ത വാർഡ് 2 വളയന്നൂരിൽ
 അഷറഫ്  കരിയേരി മേത്തൽ വെന്നിക്കൊടി പാറിച്ചു , വാർഡ് 3 ചെറൂപ്പ ശ്രീജ ആറ്റാഞ്ചേരി മേത്തൽ, വാർഡ് 4 കുറ്റിക്കടവ് മുനീറ പൊന്നം പുറത്ത് , വാർഡ് 8 പള്ളികൾ കെ ഉസ്മാൻ, 10.കണിയാത്ത ജയശ്രീ ദിവ്യ പ്രകാശ്, 13 ഗീതാമണി , 14 മുംതാസ് മഠത്തിലാംതൊടി , വാർഡ് 15 ഫൗസിയ സലാം,  വാർഡ് 16 അനസ് ,18 പി സി, സി പി കൃഷ്ണൻ ,വാർഡ് 19 ഉമാദേവി  എന്നിവരാണ് യുഡിഎഫിലെ മറ്റു സ്ഥാനാർത്ഥികൾ.
ആറു സീറ്റുകളാണ് എൽഡിഎഫിന് നേടാനായത്
വാർഡ് 1 ഉണ്ണിരാജൻ, 6  ചന്ദ്രിക ടീച്ചർ, 7 മിനി തുവ്വക്കാട്,
9 കെ പി ചന്ദ്രൻ, 11 പ്രേമലത സി , 17 ഗിരീഷ് കുമാർ എന്നിവരാണ് വിജയിച്ച ഇടതു സ്ഥാനാർഥികൾ.

Post a Comment

Previous Post Next Post