ചെറൂപ്പ ഡിവിഷൻ പര്യടനത്തിന് ആവേശകരമായ തുടക്കം; നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു
ചെറൂപ്പ: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ചെറൂപ്പ ഡിവിഷനിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി തൊണ്ട്യേരി ഉമ്മർ മാസ്റ്ററുടെ വിജയത്തോടനുബന്ധിച്ചുള്ള ഡിവിഷൻ പര്യടനത്തിന് തുടക്കമായി. പര്യടനത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് നിർവഹിച്ചു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഇ.കെ. നിധീഷിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സിദ്ദീഖലി രാങ്ങാട്ടൂർ മുഖ്യപ്രഭാഷണം നടത്തി. വിജയത്തിന് പിന്നിൽ പ്രവർത്തിച്ച പ്രവർത്തകർക്കും വോട്ടർമാർക്കും നന്ദി അറിയിക്കുന്നതിനും ഡിവിഷനിലെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായാണ് പര്യടനം സംഘടിപ്പിച്ചത്. തെങ്ങിലക്കടവിൽ നടന്ന ഉദ്ഘാടന ചടങ്ങ് പി. ഭാസ്ക്കരൻ നായർ നിർവഹിച്ചു.
ചടങ്ങിൽ കൺവീനർ യു.എ ഗഫൂർ, വിജയിച്ച സ്ഥാനാർഥി തൊണ്ട്യേരി ഉമ്മർ മാസ്റ്റർ എന്നിവർ സംസാരിച്ചു. കൂടാതെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരായ ഇടക്കുനി അബ്ദുറഹിമാൻ, സി.പി കൃഷ്ണൻ, ശ്രീജ ആറ്റാഞ്ചേരി, ഉമാദേവി കുഴിപ്പള്ളി, ടി. പി ചെറൂപ്പ, കെ.എം അപ്പു കുഞ്ഞൻ, മാങ്ങാട്ട് അബ്ദുൾ റസാഖ്, എ.കെ. മുഹമ്മദാലി, കെ ലത്തീഫ്, എൻ.കെ ബഷീർ, ഒ.എം. നൗഷാദ്, പി.ടി. അസീസ്, കെ.എം. മൂർത്താസ്, ഹബീബ് ചെറൂപ്പ, ഷാക്കിർ പാറയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പര്യടനം ഡിവിഷൻ്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോയി.
Tags:
Mavoor News
