ഐ.എസ്.എം 'ചലനം' യുവജന സംഗമം
മാങ്കാവ്: 'യുവത്വം നിശ്ചലമല്ല നിശ്ശബ്ദമല്ല' എന്ന പ്രമേയത്തിൽ ഐ.എസ്.എം മാങ്കാവ് മണ്ഡലം 'ചലനം' യുവജന സംഗമം നടന്നു. സംഗമം കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി വളപ്പിൽ അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം ജില്ലാ ട്രഷറർ അഫ്‌സൽ പട്ടേൽത്താഴം അധ്യക്ഷത വഹിച്ചു. ഹാഫിസ് റഹ്‌മാൻ മദനി, സി.സെയ്തുട്ടി, അഷ്റഫ് ബാബു മാങ്കാവ്, റഫീഖ് പട്ടേൽത്താഴം, യാസർ അറഫാത്ത്, അസ്‌ലം എം.ജി നഗർ, ഫിറോസ് പുത്തൂർമഠം, ശിഹാബ് പട്ടേൽത്താഴം, ഫജറു സാദിഖ് ഒളവണ്ണ, സമീർഖാൻ കിണാശ്ശേരി, ഫസൽ പട്ടേൽത്താഴം എന്നിവർ പ്രസംഗിച്ചു.
അടുത്ത മൂന്ന് വർഷത്തേക്കുള്ള ഐ.എസ്.എം മാങ്കാവ് മണ്ഡലം ഭാരവാഹികളായി സമീർ ഖാൻ കിനാശ്ശേരി(പ്രസിഡന്റ്), അസ്‌ലം എം.ജി നഗർ(സെക്രട്ടറി), ഷക്കീൽ കമ്പിളിപറമ്പ്(ട്രഷറർ), ഇഖ്ബാൽ ഒളവണ്ണ, ജാനിഷ് മദനി(വൈസ് പ്രസിഡന്റ്), സാബിത്ത് പുത്തൂർമഠം, ഷമീർ ഒളവണ്ണ(ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
Tags:
Perumanna News
