Trending

ചരിത്രം തിരുത്തി യുഡിഎഫ്; മില്ലി മോഹൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

ചരിത്രം തിരുത്തി യുഡിഎഫ്; മില്ലി മോഹൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും


കോഴിക്കോട്: മൂന്ന് പതിറ്റാണ്ടുകാലത്തെ ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് ഭരണത്തിലേക്ക്. കോടഞ്ചേരി ഡിവിഷനിൽ നിന്നുള്ള മില്ലി മോഹൻ കൊട്ടാരത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തും. മുന്നണി ധാരണപ്രകാരം വൈസ് പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗിന് നൽകാൻ തീരുമാനിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും നാദാപുരം ഡിവിഷൻ അംഗവുമായ കെ.കെ. നവാസാണ് വൈസ് പ്രസിഡന്റാവുക. വ്യാഴാഴ്ച ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
അട്ടിമറി വിജയം
ജില്ലാ പഞ്ചായത്ത് രൂപീകരിച്ചതിന് ശേഷം ഒരിക്കൽ പോലും യുഡിഎഫിന് ഇവിടെ അധികാരം പിടിക്കാനായിരുന്നില്ല. എൽഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന കോഴിക്കോട് ഇത്തവണ 15 സീറ്റുകൾ നേടിയാണ് യുഡിഎഫ് ചരിത്ര വിജയം സ്വന്തമാക്കിയത്.

Post a Comment

Previous Post Next Post