Trending

കോഴിക്കോട് റവന്യൂ ജില്ല അറബി അധ്യാപക സംഗമത്തിൻ്റെയും കലാ സാഹിത്യ മത്സരങ്ങളുടെയും ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട് റവന്യൂ ജില്ല അറബി അധ്യാപക സംഗമത്തിൻ്റെയും കലാ സാഹിത്യ മത്സരങ്ങളുടെയും ലോഗോ പ്രകാശനം ചെയ്തു


കോഴിക്കോട് : റവന്യൂ ജില്ല അറബി അധ്യാപക സംഗമവും കലാ സാഹിത്യ മത്സരങ്ങളുമായി ബന്ധപ്പെട്ട ലോഗോ പ്രകാശനം ചെയ്തു. 2026 ജനുവരി 8-ന് GLP സ്കൂൾ ചെലവൂരിൽ നടക്കാനിരിക്കുന്ന പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്തത്. ചടങ്ങിന്റെ ഉദ്ഘാടന കർമ്മം ഡി.ഡി.ഇ അസീസ് ടി. നിർവഹിച്ചു.

അറബി ഭാഷയുടെ അക്കാദമിക് വളർച്ചയും അധ്യാപകരുടെ കൂട്ടായ്മയും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന പരിപാടിക്ക് ലോഗോ പ്രകാശനം ഔദ്യോഗിക തുടക്കം കുറിച്ചതായി സംഘാടകർ അറിയിച്ചു. അറബി അധ്യാപകർക്കായി സംഘടിപ്പിക്കുന്ന സാഹിത്യ മത്സരങ്ങളും അധ്യാപക സംഗമവും അറബി ഭാഷാ പഠനത്തിന് പുതിയ ഉണർവ് നൽകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡി.ഡി.ഇ അഭിപ്രായപ്പെട്ടു.
ലോഗോ രൂപകൽപ്പന ചെയ്തത് അറബി അധ്യാപകൻ ചീക്കുന്ന് നസീർ മാസ്റ്ററാണ്.

ടി.കെ. അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. ആഷിക് ചെലവൂർ അധ്യക്ഷത വഹിച്ചു. ചേവായൂർ എ.ഇ.ഒ മുഹമ്മദ് ലുഖ്മാൻ മുഖ്യപ്രഭാഷണം നടത്തി.

ടി.കെ. അബൂബക്കർ മാസ്റ്റർ, യാസർ മാസ്റ്റർ, ഷജീർ ഖാൻ വയ്യാനം, ഷാജൽ മാസ്റ്റർ, ഇല്യാസ് മാസ്റ്റർ, സുഹൈൽ മാസ്റ്റർ, മിർഷാദ് മാസ്റ്റർ എന്നിവർ ആശംസാപ്രസംഗം നടത്തി.

Post a Comment

Previous Post Next Post