കെ.എം. ഒ കോളേജിൽ അധ്യാപക പരിശീലന ശില്പശാല സമാപിച്ചു.
കെ എം ഒ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്നു വരുന്ന അധ്യാപക പരിശീലന ശില്പശാലക്ക് സമാപനം. പ്രൊഫ. കെ.എം. നസീർ (മുൻ പ്രിൻസിപ്പാൾ, ഫാറൂഖ് കോളജ്) ഉൽഘാടനം ചെയ്ത് ആരംഭം കുറിച്ച ശില്പശാലയുടെ സമാപന യോഗത്തിൽ ശ്രീ. കെ കെ സുബൈർ (കൺവീനർ, ഭരണ സമിതി) മുഖ്യാതിധിയായി. അധ്യാപക പരിശീലനത്തിന് ഡോ. ഉമർ ഫറൂക്ക് ( ഫറൂക്ക് ട്രെയിനിങ് കോളേജ് ), ഡോ. മുഹമ്മദ് ഷെരീഫ് ( ഫറൂക്ക് ട്രെയിനിങ് കോളേജ്), ശ്രീ നിസാം എ പി ( ഡയറക്ടർ, എഡിസ് എഡ്ടെക്) ഡോ. ടി. മുഹമ്മദലി (പ്രിൻസിപ്പൽ, കെ എം ഒ കോളേജ് ) എന്നിവർ നേതൃത്വം നൽകി.
മുന്നു ദിവസം നീണ്ടു നിന്ന പരിപാടിയിൽ കരിക്കുലം,അധ്യാപനം, അധ്യാപക - വിദ്യാർത്ഥി ബന്ധങ്ങൾ , ഗവേഷണം എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പരിശീലനം.
Tags:
Kozhikode News
