Trending

എന്റെ നിദ്രയിൽ ആയ്ന്നിറങ്ങിയവൾ

കവിത :
എന്റെ നിദ്രയിൽ ആയ്ന്നിറങ്ങിയവൾ
രചന : ജുനൈഹ നൗഷാദ് വേളം ശാന്തിനഗർ




എന്റെ പ്രാണനോടൊത്ത് 
ഞാൻ ആ തീരങ്ങളിൽ കൈകോർത്തു നടക്കവെ 
അങ്ങകലെ കണ്ടുഞാൻ ആ കുരുന്നിനെ 
വിശപ്പിന്റെ വെള്ളിവെളിച്ചം തേടി 
ആ മാലിന്യക്കൂമ്പാരത്തിലേക് അവൾ മെല്ലെ അടുത്തു 
വിശപ്പിന്റെ ആഘാതത്തിൽ 
അവളാ എച്ചിൽക്കഷണങ്ങൾ വാരിയെടുത്തു കഴിക്കവെ 
കാർമേഘങ്ങൾ പെയ്തിറങ്ങി 
നനഞ്ഞു കുതിർന്ന മേനിയാൽ അവൾ വിശപ്പടക്കവേ 
ഞാൻ അതു കണ്ടമാത്രയിൽ ചിന്തിച്ചു .
നാഥാ എന്തിനു നീ മുള്ളുകൊണ്ടവളെ സൃഷ്ടിച്ചു? 
എന്റെ മാതൃമനസ്സ് വിതുമ്പി .
പെയ്തിറങ്ങിയ ഈ പേമാരി 
എന്റെ പ്രാണനോടുള്ള പ്രണയമോ? 
അതോ ആ കുരുന്നിന്റെ നൊമ്പരമോ? 
പിന്നീട് പെയ്തിറങ്ങിയ 
ഓരോ കാലാവർഷവും ആ കുരുന്നിന്റെ നൊമ്പരമായി 
എന്നെ അലട്ടിക്കൊണ്ടേയിരുന്നു.


      



(ഐഡിയൽ പബ്ലിക്
സ്കൂൾ കുറ്റ്യാടി
നടത്തിയ രക്ഷിതാക്കളുടെ സർഗോത്സവം പരിപാടിയിൽ
കവിത രചന മത്സരത്തിൽ രണ്ടാ സ്ഥാനം നേടിയ രചന)

Post a Comment

Previous Post Next Post