മലബാർ സഹോദയ ഫുട്ബാൾ ഫൈനലിൽ എംഇഎസ് രാജാ, വേദവ്യാസ വിദ്യാലയ ചാമ്പ്യന്മാരാർ
ചാത്തമംഗലം : എംഇഎസ് രാജാ റെസിഡൻഷ്യൽ സ്കൂളിൽ നടന്ന മലബാർ റീജിയൻ സഹോദയ സ്കൂൾ കോംപ്ലക്സ് ഫുട്ബാൾ ടൂർണ്ണമെന്റിൽ അണ്ടർ 19 , അണ്ടർ 14 വിഭാഗങ്ങളിൽ ആതിഥേയരായ എംഇഎസ് രാജയും വേദവ്യാസ വിദ്യാലയവും ചാമ്പ്യന്മാരായി.
ദയാപുരം റസിഡൻഷ്യൽ സ്കൂളുമായാണ് എംഇഎസ് രാജ റസിഡൻഷ്യൽ സ്കൂൾ ഫൈനലിൽ കളിച്ചത്.. ഇരു ടീമുകളും മികച്ച മത്സരമാണ് പുറത്തെടുത്തത്.
അൽഫാറൂഖ് സ്കൂളിനാണ് മൂന്നാം സ്ഥാനം . അണ്ടർ 14 വിഭാഗത്തിൽ
അൽഫാറൂഖ് സ്കൂളിനെ തോൽപ്പിച്ച് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയമാണ് ജേതാക്കളായത് . അൽ ഹറമൈൻ സ്കൂൾ സെക്കൻഡ് റണ്ണറപ്പായി
ടൂർണ്ണെമെന്റിൽ അണ്ടർ 19 ൽ മികച്ച കളിക്കാരൻ അഹമ്മദ് സയാൻ (എം ഇ എസ് രാജാ) ഗോൾഡൻ ഗ്ലൗസ് : തയ്യിബ് ( എം ഇ എസ് രാജ) മികച്ച ഡിഫന്റർ: അമീൻ (ദയാപുരം സ്കൂൾ) ഗോൾഡൻ ബൂട്ട് : റൂസം ചൗധരി ( എംഇഎസ് രാജ ) എന്നിവരെ തെരെഞ്ഞെടുന്നു
അണ്ടർ 14 മികച്ച കളിക്കാരൻ. അലിൻ (അൽഫാറൂഖ് സ്കൂൾ) ഗോൾഡൻ ഗ്ലൗ : ഗൻഘേഷ് ( വേദവ്യാസ വിദ്യാലയ ) മികച്ച ഡിഫന്റർ: അൻകിദ് ( വേദവ്യാസ വിദ്യാലയ ) ഗോൾഡൻ ബൂട്ട് : ഇഷാൻ അൽ ദിൻ ( അൽ ഫാറൂഖ്) എന്നിവരെയും തെരെഞ്ഞെടുന്നു
വിജയികൾക്ക് മലബാർ സഹോദയ പ്രസിഡണ്ട് മോനി യോഹന്നാൻ. സ്കൂൾ ചെയർമാൻ പി കെ അബ്ദുല്ലത്തീഫ് മലബാർ സഹോദയ ജോ.സെക്രട്ടറി ഷാനവാസ് , എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
സമാപന ചടങ്ങിൽ പ്രിൻസിപ്പാൾ രമേശ് കുമാർ സി എസ് സ്വാഗതവും വൈസ് പ്രിൻസിപ്പാൾ റസീന കെ നന്ദിയും പറഞ്ഞു
Tags:
Kozhikode News

